സോഷ്യല്‍ മീഡിയകളില്‍ വ്യാജ വീഡിയോ വൈറല്‍; ആശിച്ചുവാങ്ങിയ വാഹനം റോട്ടിലിറക്കാനാവാതെ ദിലീപ് കുമാര്‍

സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വ്യാജ വിഡിയോയിൽ കുടുങ്ങി ജീവിതം വഴി മുട്ടിയിരിക്കുകയാണ് ചാലക്കുടിക്കാരൻ ദിലീപ് നാരായണൻ.

സ്വന്തം പേരിലുള്ള ജീപ്പ് ആലപ്പുഴയിൽ കുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ഉപയോഗിച്ചതാണെന്ന തരത്തിൽ തെറ്റായ വാർത്ത പരന്നതോടെ, വാഹനവുമായി പുറത്തിറങ്ങാൻ കഴിയാത്ത സ്ഥിതിയിലാണ് ദിലീപ് നാരായണനും കുടുംബവും.

കുറച്ച് ദിവസങ്ങൾക്ക് മുൻപ് പുറത്തു വന്ന ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ അയതോടെയാണ് ദിലീപ് നാരായണനും സ്വന്തം വാഹനമായ ജീപ്പ് താറിനും വീടിന് പുറത്തിറങ്ങാൻ കഴിയാത്ത അവസ്‌ഥ ഉണ്ടാക്കിയത്.

ജൂലൈ 8 ന് ജീപ്പിന്റെ രജിസ്ട്രേഷൻ നമ്പർ വെളിപ്പെടുത്തിക്കൊണ്ട് ആലപ്പുഴ നൂറാനാടുള്ള ഒൻപതാം ക്ലാസുകാരൻ പറഞ്ഞ കാര്യങ്ങളാണ് ദിലീപിന്റെ ജീവിതത്തെ കീഴ്മേൽ മറിച്ചത്.

കറുത്ത ജീപ്പിലെത്തിയവർ തന്നെ തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ചുവെന്ന കുട്ടിയുടെ വെളിപ്പെടുത്തൽ വന്നതോടെ നാട്ടുകാരനായ ഒരാൾ വാഹനം പിടികൂടാനായി ഫേസ്ബുക്കിൽ ലൈവ് വീഡിയോ പോസ്റ്റ് ചെയ്തു.

നിമിഷങ്ങൾക്കകം വീഡിയോ വൈറലായി. ഒടുവിൽ വാഹന നമ്പർ പരിശോധിച്ച പോലീസ് ഒന്നര മണിക്കൂറിനകം ജീപ്പ് ഉടമയെ തേടി ചാലക്കുടിയിലെ ദിലീപിന്റെ വീട്ടിൽ എത്തി.

എന്നാൽ ആ സമയം വാഹനവും ദിലീപും വീട്ടിൽ തന്നെ ഉണ്ടായിരുന്നുവെന്ന് മനസിലാക്കിയ പോലീസ്, അന്വേഷണത്തിന് ഒടുവിൽ തട്ടിക്കൊണ്ടു പോകൽ വീഡിയോയിൽ പറഞ്ഞ വാഹനം ഇതല്ലെന്ന് കണ്ടെത്തി.

പക്ഷെ അപ്പോഴേക്കും വൈറൽ ആയ വീഡിയോ കാരണം ആശിച്ച് വാങ്ങിയ ജീപ്പുമായി പുറത്തിറങ്ങാനാകാത്ത സ്ഥിതിയിലായി ദിലീപ്.

സിസിടിവി പരിശോധനകളിലും സംഭവം നടന്നെന്നു പറയപ്പെടുന്ന സമയം വാഹങ്ങൾ ഒന്നും തന്നെ അതുവഴി കടന്നു പോയില്ലെന്ന് പോലീസ് കണ്ടെത്തിയിരുന്നു.

യൂ ട്യൂബിലും ഫേസ്ബുക്കിലുമൊക്കെയായി ഇപ്പോഴും പ്രചരിച്ച് കൊണ്ടിരിക്കുന്ന വീഡിയോ നീക്കം ചെയ്യണമെന്ന് കാണിച്ച് സൈബർ സെല്ലിനും തൃശ്ശൂർ റൂറൽ എസ്പിക്കും ദിലീപ് നാരായണൻ പരാതി നൽകി.ഒപ്പം വ്യാജ വാർത്തകൾ സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുന്നവർക്ക് എതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകാൻ ഒരുങ്ങുകയാണ് ദിലീപും കുടുംബവും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News