റെയില്‍വേ വികസനം: കേരളത്തോടുള്ള അവഗണന അവസാനിപ്പിക്കണം: ജി സുധാകരന്‍

നിലമ്പൂര്‍: റെയില്‍വേ വികസനത്തില്‍ കേരളത്തെ അവഗണിക്കുന്ന കേന്ദ്ര നിലപാട് തിരുത്തണമെന്ന് മന്ത്രി ജി സുധാകരന്‍. അയല്‍ സംസ്ഥാനങ്ങളെ സഹായിക്കുമ്പോഴും കേരളത്തെ മാത്രം അവഗണിക്കുന്നത് ജനാധിപത്യത്തിന് ഭൂഷണമല്ലെന്നും മന്ത്രി പറഞ്ഞു.

നിലമ്പൂരില്‍ നടന്ന നിലമ്പൂര്‍- കരുളായി റോഡിന്റെ പുനരുദ്ധാരണ പ്രവൃത്തി ഉദ്ഘാടന വേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തില്‍ അനുവദിച്ച റെയില്‍കോച്ചു ഫാക്ടറിയുടെ നിര്‍മാണം ഉടന്‍ ആരംഭിക്കണമെന്നും കേരളത്തിലെ റെയില്‍വേ ഡിവിഷനുകളെ ഉള്‍പ്പെടുത്തി റെയില്‍വേ സോണ്‍ അനുവദിക്കണമെന്നും മന്ത്രി ജി സുധാകരന്‍ പറഞ്ഞു.

കേരളത്തിന്റെ ദീര്‍ഘകാല ആവശ്യങ്ങളിലൊന്നാണ് പാലക്കാട്ട് റെയില്‍ കോച്ച് ഫാക്ടറി വേണമെന്നത്. ഇതും തിരുവനന്തപുരം, പാലക്കാട്, കൊങ്കണ്‍ റെയില്‍വേ ഡിവിഷനുകള്‍ ഉള്‍പ്പെടുത്തി കേരളത്തിന് സ്വന്തമായി ഒരു പെനിന്‍സുലാര്‍ സോണ്‍ അനുവദിക്കണമെന്ന ആവശ്യവും ഉന്നയിച്ചുകൊണ്ട് കേന്ദ്ര സര്‍ക്കാരിന് താന്‍ നേരത്തെ കത്ത് അയച്ചിരുന്നു.

എന്നാല്‍ റെയില്‍വേയ്ക്ക് ആവശ്യമായ കോച്ചുകള്‍ നിര്‍മിക്കുന്നതിന് പുതിയതായി ഒരു കോച്ച് ഫാക്ടറി സ്ഥാപിക്കേണ്ട സാഹചര്യം ഇല്ലായെന്ന് കേരള സര്‍ക്കാരിനെ അറിയിച്ചത്.

കൂടാതെ പെനിന്‍സുലാര്‍ സോണും അനുവദിക്കാന്‍ കഴിയില്ലെന്നമുള്ള കേന്ദ്ര സര്‍ക്കാര്‍ വാദങ്ങള്‍ കേരളത്തെ അവഗണിക്കുന്നതിന് തുല്യമാണെന്നും നിലമ്പൂര്‍ നഞ്ചന്‍കോഡ് പാതയും കേന്ദ്ര അവണനയില്‍ ഇല്ലാതാവുകയാണെന്നും മന്ത്രി നിലമ്പൂരില്‍ പറഞ്ഞു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News