യൂണിവേഴ്‌സിറ്റി കോളേജിലെ സംഘര്‍ഷം; മൂന്ന് വിദ്യാര്‍ത്ഥികള്‍ പൊലീസ് പിടിയില്‍

യൂണിവേഴ്‌സിറ്റി കോളേജില്‍ അഖിലിന് കുത്തേറ്റ സംഭവത്തില്‍ മൂന്ന് വിദ്യാര്‍ത്ഥികള്‍ പൊലീസ് പിടിയില്‍. കേസിലെ നാല് മുതല്‍ ആറ് വരെ പ്രതികളായ അദ്വൈത്, ആദില്‍, ആരോമല്‍ എന്നിവരാണ് പിടിയിലായത്. ഇനി പിടിയിലാവാനുളള ബാക്കി പ്രതികള്‍ക്കായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി

യൂണിവേഴ്‌സിറ്റി കോളേജ് സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഒളിവില്‍ പോയ മൂന്ന് വിദ്യാര്‍ത്ഥികളെയാണ് പോലീസ് പടികൂടിയത്. തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് ഇവരെ കണ്‍ടോണ്‍മെന്റ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അനില്‍കുമാറിന്റെ നേതൃത്വത്തിലുളള പോലീസ് സംഘം പിടികൂടിയത്.

കേസിലെ നാലാം പ്രതിയായ ആദ്വൈത്, അഞ്ചാം പ്രതിയായ ആദില്‍, ആറാം പ്രതിയായ ആരോമല്‍ എന്നീവരാണ് പോലീസ് പിടിയിലായത്. രാവിലെ നേമത്ത് നിന്ന് ഇജാബ് എന്ന മറ്റൊരു വിദ്യാര്‍ത്ഥിയെ കൂടി പോലീസ് പിടികൂടിയിരുന്നു.ഇതോടെ കേസില്‍ പിടിയിലായ വിദ്യാര്‍ത്ഥികളുടെ ആകെ എണ്ണം നാലായി. പിടിയിലാവാവുന്ന പ്രധാന പ്രതികള്‍ക്ക് വേണ്ടി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. ഏട്ട് പേരുടെ പേരിലാണ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിരിക്കുന്നത്.

വിദ്യാര്‍ത്ഥികള്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ രഞ്ജിത്ത് എന്നൊരു വിദ്യാര്‍ത്ഥിയുടെ പേരില്‍ കൂടി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്. പിടിയിലായ വിദ്യാര്‍ത്ഥികളെ ചോദ്യം ചെയ്ത ശേഷം പിന്നീട് കോടതിയില്‍ ഹാജരാക്കും. പിടിയിലായ ഇജാബിന്റെ അറസ്റ്റ് രേഖപെടുത്തിയ ശേഷം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News