യൂണിവേഴ്സിറ്റി കോളേജിലെ അക്രമത്തിലെ മുഖ്യ പ്രതികൾ പോലീസ് പിടിയിൽ

യൂണിവേഴ്സിറ്റി കോളേജിലെ അക്രമത്തിലെ മുഖ്യ പ്രതികൾ പോലീസ് പിടിയിൽ. കേസിലെ ഒന്നാം പ്രതി ശിവരഞ്ജിത്ത്, രണ്ടാം പ്രതി നസീം എന്നീ വരാണ് പിടിയിലായത് .യൂണിവേഴ്സിറ്റി കോളേജ് ആക്രമണ കേസിലെ പ്രതികളുടെ വീടുകളിൽ പോലീസ് റെയ്ഡ്. ഒന്നാംപ്രതി ശിവ രഞ്ജിത്തിനെ വീട്ടിൽ നിന്നും കേരള സർവ്വകലാശാലയുടെ ഉത്തര പേപ്പറുകളും ഫിസിക്കൽ എജുക്കേഷൻ ഡയറക്ടറുടെ സീലും കണ്ടെത്തിയതായി പോലീസ്.

യൂണിവേഴ്സിറ്റി കോളേജ് വിദ്യാർത്ഥി അഖിലിനെ കുത്തി പരിക്കേൽപ്പിച്ച ശിവരഞ്ജിത്തും , നസീമും ആണ് പിടിയിലായത് .കേസിലെ ഒന്നും ,രണ്ടും പ്രതികളാണ് ശിവരഞ്ജിത്തും , നസീമും . കൺടോൺമെൻറ് സർക്കിൾ ഇൻസ്പെക്ടർ അനിൽ കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ആണ് ഇരുവരേയും പിടികൂടിയത് .പിടികൂടിയ ഇരുവരേയും കൺടോൺ മെൻറ് പോലീസ് സ്റ്റേഷനിൽ എത്തിച്ചു .ഇതോടെ കേസിൽ ആകെ പിടിയിലായവരുടെ എണ്ണം ആറായി .പ്രതികൾക്കായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറിക്കി മണിക്കൂറുകൾക്ക് അകം ആണ് ഇരുവരും പിടിയിലായത് .

അതിനിടെ അഖിലിനെ കുത്തി പരിക്കേല്‍പ്പിച്ച കേസിലെ ഒന്നാംപ്രതി ശിവരഞ്ജിത്തിൻറെ ആറ്റുകാൽ, മേടമുക്കിലെ വീട്ടിൽ പോലീസ് നടത്തിയ പരിശോധനയിൽ കേരള സർവകലാശാലയുടെ 4 കെട്ട് ഉത്തരക്കടലാസുകളും , സർവ്വകലാശാല ഫിസിക്കൽ എജ്യൂക്കേഷൻ ഡയറക്ടറുടെ ഔദ്യോഗിക സീലും വീട്ടില്‍ നിന്ന് കണ്ടെടുത്തു . കൺടോൺമെന്റ്ര് എസ് ഐ ബിനു നടത്തിയ പരിശോധയിലാണ് ഉത്തരക്കടലാസും ,സീലും കണ്ടെത്തിയത് . ഉത്തരകടലാസുകളും , വകുപ്പ് മേധാവിയുടെ സീലും വീട്ടില്‍ വന്ന സാഹചര്യം പരിശോധിക്കുമെന്ന് കണ്‍ടോണ്‍മെന്‍റ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അനില്‍കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. കേസിലെ മുഖ്യ പ്രതികൾ പിടിയിലായത് പോലീസിന് നേട്ടമായി .ഇനി മൂന്ന് പ്രതികൾ കൂടി പോലീസ് പിടിയിലാവാനുണ്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News