കിരീടത്തില്‍ മുത്തമിട്ട് ജോക്കോവിച്ച്; മികച്ച മത്സരമെന്ന് ഫെഡറര്‍

വിമ്പിള്‍ഡന്‍ ടെന്നിസില്‍ നൊവാക് ജോക്കോവിച്ച് കിരീടത്തില്‍ മുത്തമിട്ടു.ഫെഡററുടെ പോരാട്ടവീര്യത്തിനു ജോക്കോവിച്ചിനെ പിടിച്ചു കെട്ടാനായില്ല. വിംബിള്‍ഡണില്‍ ജോക്കോവിച്ചിന്റെ തുടര്‍ച്ചയായ രണ്ടാം കിരീടവും ആകെ അഞ്ചാം കിരീടവും്. പതിനാറാം ഗ്രാന്‍സ് ലാം കിരീടത്തിലാണു ജോക്കോവിച്ച് മുത്തമിട്ടത്.എയ്‌സുകളും കൃത്യതയാര്‍ന്ന ഫോര്‍ഹാന്‍ഡുകളും പായിക്കുന്നതില്‍ മുന്നില്‍ ഫെഡററായിരുന്നു.

രണ്ടാം സെറ്റില്‍ ഫെഡറര്‍ ഒന്നിനെതിരെ ആറു പോയിന്റുകള്‍ക്ക് സെറ്റ് സ്വന്തമാക്കി. രണ്ടാം സെറ്റില്‍ നിഷ്പ്രഭമായിപ്പോയ ജോക്കോവിച്ച് മൂന്നാം സെറ്റില്‍ തിരിച്ചെത്തി. ഫെഡറര്‍ നാലാം സെറ്റിലെ രണ്ടു ഗെയിമുകള്‍ ബ്രേക്ക് ചെയ്തു സെറ്റ് സ്വന്തമാക്കി.

എട്ടാം ഗെയിമില്‍ മല്‍സരം ഫെഡറര്‍ സ്വന്താക്കുമെന്നു തോന്നിയിടത്തു നിന്നു 2 ചാംപ്യന്‍ഷിപ് പോയിന്റുകളാണു ജോക്കോവിച്ച് അതിജീവിച്ചത്. 12 പോയിന്റുകള്‍ വരെ തുല്യത പാലിച്ചതോടെ മല്‍സരം ടൈബ്രേക്കറിലേക്കു മാറി.ഫഡററുടെ അവസാന ഷോട്ട് ലക്ഷ്യം തെറ്റി ഗാലറിയിലേക്കു പറന്നപ്പോള്‍ 7- 3ന് ജോക്കോവിച്ച് സെറ്റ് സ്വന്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here