സെക്സില്ലാതെ നീ എങ്ങനെ ബിഗ്ബോസ് ഹൗസില്‍ ജീവിക്കും? ബിഗ്‌ബോസ് പരിപാടിക്കെതിരെ ലൈംഗിക പരാതിയുമായി പ്രമുഖ നടി

ബിഗ്‌ബോസ് പരിപാടിക്കെതിരെ ലൈംഗിക പരാതിയുമായി പ്രമുഖ നടി രംഗത്ത്. ബിഗ്ബോസ് തെലുങ്ക് പതിപ്പിന്റെ അണിയറപ്രവര്‍ത്തകര്‍ക്കെതിരെയാണ് പരാതിയുമായി നടി ഗായത്രി ഗുപ്ത ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.

ബിഗ്ബോസില്‍ പങ്കെടുക്കുമെന്ന വാക്ക് വിശ്വസിച്ച് പുതിയ സിനിമകളൊന്നും താന്‍ ഏറ്റെടുത്തില്ലെന്നും അതിനാല്‍ തന്നെ തനിക്ക് മതിയായ നഷ്ടപരിഹാരം ലഭിക്കണമെന്നും ഗായത്രി പരാതിയില്‍ ആവശ്യപ്പെടുന്നു.

ജൂലൈ മൂന്നാം വാരത്തില്‍ ആരംഭിക്കുന്ന ഷോയില്‍ പങ്കെടുക്കാന്‍ തന്നോട് ആവശ്യപ്പെട്ടുവെന്നും എന്നാല്‍ തന്റെ സമ്മതം കൂടാതെ കരാറില്‍ നിന്ന് തന്നെ ഒഴിവാക്കിയെന്നും റായ്ദുര്‍ഗം പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ നടി ഗായത്രി ആരോപിക്കുന്നു.

മാര്‍ച്ച് 19നാണ് രഘു എന്നയാള്‍ എന്നെ വിളിച്ച് ബിഗ്ബോസ് സീസണ്‍-3 യില്‍ സെലക്ടായ കാര്യം പറയുന്നത്. തുടര്‍ന്ന് തന്നെ ഫിലിംനഗറിലെ ഹോട്ടലില്‍ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് സംസാരിക്കാനായി തന്നെ ക്ഷണിക്കുകയും ചെയ്തിരുന്നു.

തുടര്‍ന്ന് ഒരാഴ്ച്ചയ്ക്ക് ശേഷം ഷോയെക്കുറിച്ചുള്ള അവസാനഘട്ട വിശദീകരണം നല്‍കാന്‍ രഘു, അഭിഷേക്, രവികാന്ത് എന്നിവര്‍ എന്റെ വീട്ടിലെത്തുകയും അതില്‍ ഒരാള്‍ സെക്സില്ലാതെ നിങ്ങള്‍ എങ്ങനെ 100 ദിവസം ബിഗ്ബോസ് ഹൗസില്‍ ജീവിക്കുമെന്ന് ചോദിക്കുകയായിരുന്നുവെന്നും ഗായത്രി നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here