ലോകത്ത് ഏറ്റവുമധികം ഇന്റര്‍നെറ്റ് ബ്ലാക്ക് ഔട്ടുകള്‍ ഡിജിറ്റല്‍ ഇന്ത്യയില്‍

കഴിഞ്ഞവര്‍ഷം ലോകത്ത് ഏറ്റവുമധികം ഇന്റര്‍നെറ്റ് ബ്ലാക്ക്ഔട്ടുകള്‍ അടിച്ചേല്‍പ്പിച്ച രാജ്യം ഇന്ത്യ. ഈ വര്‍ഷം ജൂണ്‍ വരെ . 59 തവണ ഇന്റര്‍നെറ്റ് ഷട്ട് ഡൗണ്‍ ചെയ്തതായി സോഫ്റ്റ് വെയര്‍ ഫ്രീഡം ലോ സെന്ററിന്റെ ഇന്റര്‍നെറ്റ് ഷട്ട് ഡൗണ്‍ ട്രാക്കര്‍.ജൂണില്‍ മാത്രം 11 തവണ നെറ്റ് ഷട്ട് ഡൗണ്‍ ചെയ്തിട്ടുണ്ട്.ഏഴും ജമ്മുകാശ്മീരില്‍.രണ്ടെണ്ണം പശ്ചിമ ബംഗാളില്‍, ഓരോന്ന് ഉത്തര്‍പ്രദേശിലും ഒഡീഷയിലും.

2012-2019 കാലയളവില്‍ 331 തവണയാണ് നെറ്റിന് നിയന്ത്രണങ്ങള്‍ കൊണ്ടുവന്നത്.മറ്റൊരു രാജ്യവും നെറ്റ് ഉപയോഗത്തില്‍ സ്വന്തം പൗരന്മാര്‍ക്ക് ഇത്രയേറെ വിലക്കേര്‍പ്പെടുത്തിയിട്ടില്ലെന്ന് കണക്കുകള്‍.ജമ്മു കശ്മീരിലാണ് നിലവില്‍ ഏറ്റവുമധികം നിയന്ത്രണങ്ങളും വിലക്കുകളും ഉള്ളത്. ഈ വര്‍ഷം കശ്മീരില്‍ 44 തവണ നെറ്റ് ബ്ലാക്ക് ഔട്ട് നടന്നിട്ടുണ്ട്.സോഷ്യല്‍ മീഡിയ വഴി അപവാദങ്ങള്‍ പ്രചരിപ്പിക്കുന്നത് തടയാനെന്നായിരുന്നു ഔദ്യോഗിക ഭാഷ്യം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News