കാണാതായ എംടെക് വിദ്യാർത്ഥിയുടെ മൃതദേഹം കാര്യവട്ടം സർവകലാശാലയുടെ കാട്ടിനുള്ളിൽ

കഴിഞ്ഞ തിങ്കളാഴ്ച മുതൽ കാണാതായ എംടെക് വിദ്യാർത്ഥി ശ്യാം പത്മനാഭൻറെ മൃതദേഹം കാര്യവട്ടം സർവകലാശാലയുടെ കാട്ടിനുള്ളിൽ കണ്ടെത്തി. സർവ്വകലാശാലയുടെ ജീവനക്കാർ പെട്രോളിങ്ങിന് കാട്ടിനുളളിൽ പോകുന്ന സമയം ശക്തമായ ദുർഗന്ധം അടിച്ചതിനെ തുടർന്നുള്ള
പരിശോധനയിലാണ് മൃതദേഹം കാട്ടിനുള്ളിൽ കണ്ടെത് .
ഉടൻ തന്നെ കഴക്കൂട്ടം പോലീസിനെ വിവരം അറിയിച്ചു. പുഴുവരിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.മൃതദേഹത്തിന്റെ അരികിൽ നിന്ന് കിട്ടിയ ബാഗിനുള്ളിൽ ഉള്ളിൽ പത്മനാഭന്റെ മൊബൈൽ ഫോണും പുസ്തകവും പൊലീസ് കണ്ടെത്തി.
അതിൽ നിന്നാണ് മൃതദേഹം ശ്യാമിന്റേതാണെന്ന് പൊലീസ് തിരിച്ചറിഞ്ഞത്.കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ടാണ് ലൈബ്രറിയിൽ പോയ ശ്യാം പത്മനാഭനെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കൾ കഴക്കൂട്ടം പോലീസിന് പരാതി നൽകിയത്
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News