സംസ്ഥാനത്തെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം ഇന്ന് തിരുവനന്തപുരത്ത് നടക്കും

സംസ്ഥാനത്തെ മു‍ഴുവന്‍ പോലീസ് ഉന്നതരും പങ്കെടുക്കുന്ന യോഗം ഇന്ന് തിരുവനന്തപുരത്ത് നടക്കും. ഡിജിപി മുതല്‍ വിവിധ ജില്ലകളിലെ പോലീസ് ഉദ്യോഗസ്ഥര്‍ പങ്കെടുക്കുന്ന യോഗം പോലീസ് ട്രെയിനിംഗ് കോളേജില്‍ ആണ് ചേരുക.

സംസ്ഥാനത്തെ മികച്ച പോലീസ് സ്റ്റേഷനുകള്‍ക്കുളള പുരസ്ക്കാരം മുഖ്യമന്ത്രി ഇന്ന് വിതരണം ചെയ്യും. പോലീസ് സ്റ്റേഷനുകളുടെ ചുമതലയുളള എല്ലാ എസ്എച്ചഒമാരും,ഡിവൈഎസ്പിമാരും വീഡിയോ കോണ്‍ഫറന്‍സ് വ‍ഴി യോഗത്തില്‍ സംബന്ധിക്കും.

പോലീസ് നവീകരണം അടക്കമുളള വിഷയങ്ങളാണ് പ്രധാന അജണ്ടയെങ്കിലും, സമീപകാലത്തായി പോലീസിനെ പ്രതികൂലമായി ബാധിച്ച വിഷയങ്ങളില്‍ സര്‍ക്കാരിന്‍റെ സമീപനം മുഖ്യമന്ത്രി വിശദീകരിച്ചേക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News