വനിതാ നേതാക്കള്‍ക്കെതിരെ വംശീയമായ പരാമര്‍ശം; ട്രംപിനെതിരെ പ്രതിഷേധം

നാല് ഡെമോക്രാറ്റ് വനിതാ നേതാക്കള്‍െക്കെതിരെ വംശീയമായ പരാമര്‍ശം.ട്രംപിനെതിരെ പ്രതിഷേധം. രാഷ്ട്രീയ നേതാക്കളും ഹോളിവുഡിലെ പ്രമുഖരും ട്രംപിനെതിരെ രംഗത്തെത്തി. ദി സ്‌ക്വാഡ് എന്നറിയപ്പെടുന്ന ന്യൂയോര്‍ക്കിലെ അലക്‌സാണ്ട്രിയ ഒകാസിയോ കോര്‍ട്ടെസ്, മസാച്യുസെറ്റ്‌സിലെ അയന്ന പ്രസ്ലി, മിഷിഗനിലെ റാഷിദ ത്‌ലൈബ്, മിനസോട്ടയിലെ ഇല്‍ഹാന്‍ ഒമര്‍ എന്നിവര്‍ക്കെതിരെയാണ് വംശീയമായ പരാമര്‍ശം നടത്തിയത്.

നാല് വനിതാ പ്രതിനിധികളില്‍ സൊമാലിയയില്‍ നിന്നും കുടിയേറിവന്ന ഒമര്‍ മാത്രം അമേരിക്കയില്‍ ജനിച്ചതല്ല. പ്രസ്ലി ആഫ്രിക്കന്‍ അമേരിക്കക്കാരിയാണ്. എന്നാല്‍ തലൈബ് പലസ്തീനില്‍നിന്നും കുടിയേറിയവരുടെ മകളും ഒകാസിയോ കോര്‍ട്ടെസ് ന്യൂയോര്‍ക്ക്-പ്യൂര്‍ട്ടോറിക്കന്‍ കുടുംബത്തില്‍ നിന്നുമുള്ളയാളുമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News