മുംബൈയില്‍ കെട്ടിട ദുരന്തം; പത്തോളം പേര്‍ മരിച്ചു, 40 പേര്‍ കുടുങ്ങി കിടക്കുന്നു

മുംബൈയിലെ ഡോംഗ്രിയിലെ നാല് നില കെട്ടിടം തകര്‍ന്ന് വീണതിനെ തുടര്‍ന്ന് രണ്ടു പേരുടെ മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചു. എന്നാല്‍ പത്തിലധികം പേര്‍ മരണപ്പെട്ടതായാണ് സ്ഥിരീകരിക്കാത്ത റിപോര്‍ട്ടുകള്‍. തകര്‍ന്ന് വീണ കെട്ടിടത്തിനുള്ളില്‍ ഏകദേശം നാല്പതോളം പേര്‍ കുടുങ്ങിയതായി അനുമാനിക്കുന്നു. എണ്‍പതോളം കുടുംബങ്ങളാണ് ഇവിടെ താമസിച്ചു വരുന്നത്.

ഇന്ന് രാവിലെ പന്ത്രണ്ട് മണിയോടെ നടന്ന ദുരന്തത്തെ ലെവല്‍ 2 അപകടമായാണ് അധികൃതര്‍ കണക്കാക്കിയിരിക്കുന്നത്. ഡോംഗ്രിയിലെ തണ്ടല്‍ സ്ട്രീറ്റ് ഭാഗത്തെ കെട്ടിടമാണ് തകര്‍ന്ന് വീണത്.

ശക്തമായ മഴയെ തുടര്‍ന്നുപോയ വാരം വെള്ളക്കെട്ട് അനുഭവപ്പെട്ട പ്രദേശത്തെ കെട്ടിടമാണ് തകര്‍ന്നത്. നിരവധി കെട്ടിടങ്ങള്‍ക്ക് നടുവിലായി സ്ഥിതി ചെയ്യുന്ന കെട്ടിടത്തിലേക്ക് എത്തി ചേരാനുള്ള ബുദ്ധിമുട്ട് രക്ഷാപ്രവര്‍ത്തനത്തെ മന്ദഗതിയിലാക്കിയിരിക്കുകയാണ്. ആംബുലന്‍സും അഗ്‌നിശമന സേനയുടെ വാഹനങ്ങള്‍ക്കും സംഭവ സ്ഥലത്തേക്ക് എത്തി ചേരുവാനുള്ള സാങ്കേതിക തടസ്സങ്ങള്‍ മറി കടക്കുവാനുള്ള ശ്രമത്തിലാണ് പ്രദേശവാസികള്‍ അടങ്ങുന്ന രക്ഷാപ്രവര്‍ത്തകര്‍.

ഏകദേശം നൂറു വര്‍ഷം പഴക്കമുള്ള കെട്ടിടമാണിതെന്ന് പ്രദേശവാസികള്‍ സാക്ഷ്യപ്പെടുത്തുന്നു. കോണ്‍ക്രീറ്റ് അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയ കുട്ടികളും സ്ത്രീകളും അടക്കമുള്ളവരെ രക്ഷിക്കുവാനുള്ള ശ്രമത്തിലാണ് രക്ഷാപ്രവര്‍ത്തകര്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News