21 നഗരങ്ങളില്‍ കുടിവെള്ളം കിട്ടാക്കനിയാകുമെന്ന് റിപ്പോര്‍ട്ട്‌

21 നഗരങ്ങളില്‍ കുടിവെള്ളം കിട്ടാക്കനിയാകുമെന്ന് റിപ്പോര്‍ട്ട്.കുടിവെള്ളം റേഷന്‍ സംവിധാനത്തിലൂടെ വിതരണം ചെയ്യേണ്ട അവസ്ഥയാകും ഈ നഗരവാസികളെ കാത്തിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട് .ചെന്നൈ, ഹൈദ്രാബാദ്, ന്യൂഡല്‍ഹി, ബംഗളൂരു, ഗുഡ്ഗാവ്, ഫരീദാബാദ് എന്നീ നഗരങ്ങളിലെ ഭൂഗര്‍ഭജലം ഒരു വര്‍ഷത്തിനിടെ പൂര്‍ണമായും അപ്രത്യക്ഷമാകുമെന്നാണ് റിപ്പോര്‍ട്ട്.

ചെന്നൈ നഗരത്തില്‍ 400 അടി താഴ്ച്ചയില്‍ പോലും വെള്ളം ലഭിക്കുന്നില്ല. രാജസ്ഥാനിലെ സിക്കാര്‍ ജില്ലയില്‍ ഭൂഗര്‍ഭജലം പൂര്‍ണമായും ഇല്ലാതായി.മോട്രോ നഗരങ്ങളില്‍ മാത്രമല്ല പര്‍വത നഗരങ്ങളിലും രൂക്ഷമായ കുടിവെള്ള പ്രശ്നമാണ് ഇപ്പോഴുള്ളത്. ഷിംലയിലെ ജനങ്ങള്‍ കുടിവെള്ളത്തിനായി നെട്ടോട്ടമോടുന്നു. ഷിംല നഗരത്തിലെ 50 ജലാശയങ്ങളില്‍ ഭൂരിഭാഗവും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി മണ്ണിട്ട് നികത്തിയതാണ് കുടിവെള്ളപ്രശ്നത്തിനുള്ള മുഖ്യകാരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here