കോട്ടയം നഗരസഭയില്‍ വികസന ഫണ്ട് വിഭജനത്തില്‍ അപാകത

കോട്ടയം നഗരസഭയില്‍ വികസന ഫണ്ട് വിഭജനത്തില്‍ അപാകത. ഭരണപക്ഷ കൗണ്‍സിലര്‍മാര്‍ക്ക് 50 ലക്ഷം രൂപ അനുവദിക്കുമ്പോള്‍ പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ക്ക് 13 മുതല്‍ 16 ലക്ഷംവരെയാണ് വാര്‍ഡിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് അനുവദിക്കുന്നത്. തുക വിനിയോഗത്തില്‍ സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനാല്‍ യുഡിഎഫ് ഭരണ സമിതി നഷ്ടപ്പെടുത്തിയത് 33 കോടി രൂപ.

ജനസംഖ്യാനുപാതികമായി വികസന ഫണ്ട് അനുവദിക്കണമെന്ന നിയമം അട്ടിമറിച്ചും മുനിസിപ്പല്‍ ആക്ടിനെ നോക്കുകുത്തിയാക്കിയുമാണ് കോട്ടയം നഗരസഭയിലെ യുഡിഎഫ് ഭരണം. വികസന പ്രവര്‍ത്തനങ്ങളില്‍ മുന്‍ഗണന നിശ്ചയിക്കുന്ന വാര്‍ഡുസഭയുടെ മിനിറ്റ്‌സ് കൗണ്‍സിലില്‍ അവതരിപ്പിക്കാറില്ല. വാര്‍ഡിലെ വികസന പദ്ധതി തയ്യാറാക്കിയാല്‍ അതിന്റെ വിവരങ്ങളും കൗണ്‍സില്‍ യോഗത്തില്‍ അറിയിക്കില്ല. ഭൂരിപക്ഷ ബലത്തില്‍ നഗരസഭാ അധ്യക്ഷയും ഇഷ്ടക്കാരുമാണ് ഫണ്ട് വിഹിതമടക്കം നിശ്ചയിക്കുന്നതെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.

കൗണ്‍സില്‍ യോഗ അജണ്ട മൂന്ന് ദിവസങ്ങള്‍ക്ക് മുമ്പ് നല്‍കണം. യോഗ ശേഷം 48 മണിക്കൂറിനുള്ളില്‍ മിനിറ്റ്‌സ് ലഭ്യമാക്കണം. കോട്ടയം നഗരസഭയില്‍ ഈ നിയമങ്ങള്‍ പാലിക്കപ്പെടുന്നില്ല. വികസന പ്രവര്‍ത്തനങ്ങള്‍ക്കായി അനുവദിച്ച തുകയുടെ വിനിയോഗത്തില്‍ സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനാല്‍ 33 കോടി രൂപയാണ് 2018-19 സാമ്പത്തിക വര്‍ഷം നഗരസഭ ഭരണ സമിതി നഷ്ടപ്പെടുത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here