അഞ്ചലില്‍ ഏഴു വയസുക്കാരിയെ ബലാല്‍സംഗം ചെയ്തു കൊന്ന കേസ്: പ്രതിക്ക് മൂന്ന് ജീവപര്യന്തം

കൊല്ലം: കൊല്ലം അഞ്ചലില്‍ ഏഴുവയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ മാതൃസഹോദരീ ഭര്‍ത്താവിന് 3 ജീവപര്യന്തം ശിക്ഷ വിധിച്ചു.

പ്രതി 26 വര്‍ഷം പ്രത്യേക ശിക്ഷയും അനുഭവിക്കണം. കൂടാതെ 3,20,000 രൂപ പിഴ ഒടുക്കണമെന്നും കോടതി വിധിച്ചു. പ്രതി ചെയ്തത് ഹീനമായ കുറ്റകൃത്യമാണെന്ന് കോടതി നിരീക്ഷിച്ചു.

കൊല്ലം ഒന്നാം അഡീഷണല്‍ സെഷന്‍സ് ജഡ്ജി (പ്രത്യേക പോക്‌സോ കോടതി) ഇ ബൈജുവാണ് വിധി പ്രഖ്യാപിച്ചത്. പ്രതിയുടെ പ്രായം കണക്കിലെടുത്താണ് വധശിക്ഷയില്‍നിന്നും ഒഴിവാക്കിയതെന്നും കോടതി വ്യക്തമാക്കി.

വടക്കേചെറുകര രാജേഷ് ഭവനില്‍ രാജേഷ് (26)ആണ് പ്രതി. ഏരൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ 2017 ആഗസ്ത് 27നായിരുന്നു കേസിനാസ്പദമായ സംഭവം. പോക്‌സോ നിയമപ്രകാരം 3, 4, 5, 6 വകുപ്പുകള്‍ക്കു പുറമെ കൊലപാതകം, ബലാത്സംഗം, പ്രകൃതിവിരുദ്ധ പീഡനം, തട്ടിക്കൊണ്ടുപോകല്‍, മൃതദേഹത്തോട് അനാദരവ് എന്നീ കുറ്റങ്ങളും പ്രതിക്കെതിരെ ചുമത്തിയിട്ടുണ്ട്.

ട്യൂഷന്‍ സെന്ററില്‍ എത്തിക്കാമെന്നു പറഞ്ഞ് പെണ്‍കുട്ടിയെ കുളത്തൂപ്പുഴ വടക്കേ ചെറുകരയ്ക്കു സമീപത്തെ കാട്ടിലേക്കു കൊണ്ടുപോയി പ്രതി പീഡിപ്പിച്ചു കൊലപ്പെടുത്തുകയായിരുന്നു. ബന്ധുക്കളുടെ പരാതിയെത്തുടര്‍ന്ന് ഏരൂര്‍ പൊലീസാണ് അറസ്റ്റ്‌ചെയ്തത്. പ്രോസിക്യൂഷനുവേണ്ടി ഗവ. സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ജി മോഹന്‍രാജ് ഹാജരായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News