യൂണിവേഴ്‌സിറ്റി ആക്രമണം; മൊഴിയിലുറച്ച് അഖില്‍

തിരുവനന്തപുരം: ചികില്‍സയിലായിരിക്കെ ഡോക്ടര്‍ക്ക് മുന്‍പാകെ കൊടുത്ത മൊഴിയില്‍ പറഞ്ഞ കാര്യങ്ങള്‍ ഇന്ന് നടന്ന മൊഴിയെടുപ്പിലും അഖില്‍ ആവര്‍ത്തിച്ചു.

കേസിലെ രണ്ടാം പ്രതിയായ നസീം തന്നെ പിടിച്ച് വെച്ചു എന്നും ഒന്നാം പ്രതിയായ ശിവരഞ്ജിത്ത് തന്നെ കുത്തിയെന്നും ആണ് ഇന്ന് മൊഴി നല്‍കിയത്. 50 പേരടങ്ങുന്ന സംഘമാണ് തന്നെ ആക്രമിക്കാന്‍ ഉണ്ടായിരുന്നതെന്നും അഖില്‍ പറഞ്ഞു.

ചികില്‍സയില്‍ കഴിയുന്ന അഖിലില്‍ നിന്ന് കണ്‍ടോണ്‍മെന്റ് എസ്‌ഐ അജിത്താണ് മൊഴി രേഖപെടുത്തിയത്. രാവിലെ 11.30 മുതല്‍ ആരംഭിച്ച മൊഴി എടുപ്പ് ഉച്ചക്ക് രണ്ട് മണിവരെ നീണ്ട് നിന്നു. അതിനിടെ കേസില്‍ മുഖ്യ പ്രതികളായ ശിവര്ഞ്ജിത്ത്, നസീം എന്നിവരെ മൂന്ന് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു.

പ്രതികളെ യൂണിവേഴ്‌സിറ്റി കോളേജിലെത്തിച്ച് തെളിവെടുക്കും. അഖിലിനെ കുത്താന്‍ ഉപയോഗിച്ച കത്തി കണ്ടെടുക്കേണ്ടതുണ്ട്. മുഖ്യ പ്രതിയായ ശിവരഞ്ജിത്ത് പിഎസ്‌സിക്ക് നല്‍കിയ സര്‍ട്ടിഫിക്കറ്റിന്റെ അധികാരികത തേടി പിഎസ്‌സി വിജിലന്‍സ് കേരള സര്‍വ്വകലാശാലക്ക് കത്ത് നല്‍കും.

ശിവരഞ്ജിത്ത് മല്‍സരത്തില്‍ പങ്കെടുത്തിട്ടുണ്ടോ എന്നതടക്കം ഉളള കാര്യങ്ങള്‍ പിഎസ്‌സി വിജിലന്‍സ് പരിശോധിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News