യുഎഇയിലെ ഉപഭോക്തൃ സഹകരണ സ്ഥാപനമായ യൂണിയന്‍ കോപ്‌ന്റെ ലാഭത്തില്‍ 20% വര്‍ധന

യുഎഇയിലെ ഏറ്റവും വലിയ ഉപഭോക്തൃ സഹകരണ സ്ഥാപനമായ യൂണിയന്‍ കോപ് അര്‍ധ വര്‍ഷിക ലാഭത്തില്‍ 20% വര്‍ധന രേഖപ്പെടുത്തി. 6 മാസം പിന്നിട്ടപ്പോള്‍ 284.6 ദശലക്ഷം ദിര്‍ഹമാണ് ലാഭം. കഴിഞ്ഞ വര്‍ഷം 237.3 ദശലക്ഷമായിരുന്നു. വിലക്കിഴിവ് ഏര്‍പ്പെടുത്തിയതിന്റെ ഫലം കൂടിയാണ് ലാഭത്തിലെ വര്‍ധനയെന്ന് യൂണിയന്‍ കോപ് സിഇഒ ഖാലിദ് ഹുമെയ്ദ് ബിന്‍ ദിബാന്‍ അല്‍ ഫലാസി അറിയിച്ചു.

കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 18.63% അധികം വിലക്കിഴിവാണ് നല്‍കിയത്. 268.5 ദശലക്ഷത്തിനു തുല്യമാണിത്. രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയിലും നിര്‍ണായ പങ്കുവഹിക്കാന്‍ യൂണിയന്‍ കോപിനു കഴിഞ്ഞെന്നും ഇതെല്ലാവരുടെയും കൂട്ടായ പ്രവര്‍ത്തന ഫലമാണെന്നും അദ്ദേഹം വ്യക്തമാക്കി.

യൂണിയന്‍ കോപിന്റെ ഇല്‌ക്ട്രോണിക് ഓഹരി വ്യാപാര പ്ലാറ്റ്‌ഫോം കഴിഞ്ഞയാഴ്ച നവീകരിച്ചിരുന്നു. വ്യാപാര സമയത്ത് ഓഹരികള്‍ വാങ്ങാനും വില്‍ക്കാനും വ്യാപാര നിലവാരം നോക്കി മനസ്സിലാക്കാനുമെല്ലാം ഉപകരിക്കുന്ന തരത്തിലാണ് പരിഷ്‌കരിച്ചിരിക്കുന്നത്. ഒരോ വ്യാപാര സെഷനിലും ഓഹരികളുടെ എണ്ണവും വിലയുമെല്ലാം ഉള്‍പ്പെടുന്ന ഓര്‍ഡറുകള്‍ കാണാന്‍ സാധിക്കും. ഇതു മൂലം സ്വതന്ത്രവും സുരക്ഷിതവും കാര്യക്ഷമവുമായ രീതിയില്‍ വ്യാപാരം നടത്താന്‍ സാധിക്കുമെന്നും ഫലാസി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News