ഒരു തവണയെങ്കെിലും ഫെയ്‌സ് ആപ്പില്‍ മുഖം മിനുക്കിയവരുടെ ശ്രദ്ധയ്ക്ക്; നിങ്ങള്‍ക്ക് കിട്ടാന്‍ പോകുന്നത് എട്ടിന്റെ പണി; കരുതിയിരിക്കുക

പെട്ടന്ന് ഒരു ദിവസമാണ് നമുക്കിടയിലേക്ക് ഫെയ്‌സ്ആപ്പ് കടന്നു വന്നത്. അതിനു ശേഷം സോഷ്യല്‍മീഡിയ മുഴുവനും പ്രായമായ നമ്മുടെ മുഖമായിരുന്നു നിറഞ്ഞിരുന്നത്. എന്നാല്‍ ഒരു തവണയെങ്കിലും ഫെയ്‌സ് ആപ്പില്‍ മുഖം മിനുക്കിയവര്‍ക്ക് കിട്ടാന്‍ പോകുന്നത് എട്ടിന്റെ പണിയാണ്.

ഈ ആപ്പ് ഉപയോഗിക്കുന്നവരുടെ സ്വകാര്യത ഈ ആപ്പുകള്‍ ഇല്ലാതാക്കുകയാണ്. ആപ്പ് ഉപയോഗിക്കണമെങ്കില്‍ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ നാം നല്‍കിയിരിക്കുന്ന സ്വകാര്യ വിവരങ്ങള്‍ നല്‍കണം.

ലോഗിന്‍ സമയത്ത് ആപ്പ് ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് നമ്മള്‍ യെസ് ന്നെ മറുപടിയും നല്‍കുന്നുണ്ട്. കൂടാതെ കൗതുകത്തിന്റെ പേരില്‍ ചിത്രങ്ങള്‍ മോഡിഫൈ ചെയ്യുന്നവര്‍ ഇത്തരക്കാര്‍ക്ക് ഡേറ്റ സ്വയം നല്‍കുകയാണെന്ന് ibtimes.co.uk പറയുന്നു.

ഫെയിസ് ആപ്പ് തങ്ങളുടെ പ്രൈവസി പോളിസിയില്‍ ഫോണില്‍ നിന്ന് എടുക്കുന്ന വിവരങ്ങളെക്കുറിച്ച് വിശദീകരിക്കുന്നുണ്ട്. വെബ് റിക്വസ്റ്റ്, ഇന്റര്‍നെറ്റ് പ്രോട്ടോകോള്‍ അഡ്രസ്, ബ്രൗസര്‍ ടൈപ്പ്, റഫറിങ്/എക്‌സിറ്റ് പേജുകള്‍, യുആര്‍എല്‍ തുടങ്ങിയവയാണ് ശേഖരിക്കുന്നത്.

ഇങ്ങനെ ശേഖരിക്കുന്ന ഡേറ്റയില്‍ തങ്ങള്‍ നിയമപരമായി പങ്കാളികളായിട്ടുള്ള ബിസിനസ്സുകള്‍ക്ക് ഉടമസ്ഥാവകാശമുണ്ടായിരിക്കുമെന്നും പ്രൈവസി പോളിസിയില്‍ പറയുന്നു.

തങ്ങളുടെ കമ്പനിയെ മറ്റൊരു കമ്പനി വാങ്ങിയാല്‍ അവര്‍ക്ക് ഈ പോളിസിയിലെ വ്യവസ്ഥകളോട് പ്രതിബദ്ധതയുണ്ടായിരിക്കില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. അതായത്, നിങ്ങളുടെ സ്വകാര്യത വില്‍ക്കാനുള്ള അനുവാദമാണ് ഇതിലൂടെ നമ്മള്‍ അവര്‍ക്ക് നല്‍കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here