സബ്‌സിഡി ഒഴിവാക്കാന്‍ റെയില്‍വേ തീരുമാനം; ടിക്കറ്റ്, സേവന നിരക്കുകള്‍ വന്‍തോതില്‍ വര്‍ധിക്കും

സബ്‌സിഡി ഒഴിവാക്കാനുള്ള റെയില്‍വേയുടെ തീരുമാനം ടിക്കറ്റ്, സേവന നിരക്കുകള്‍ വന്‍തോതില്‍ വര്‍ധിക്കാനിടയാക്കും. സബ്‌സിഡി ആവശ്യമില്ലാത്ത യാത്രക്കാരോട് ഒഴിവാക്കണമെന്ന അഭ്യര്‍ഥന റെയില്‍വേ പുറത്തിറക്കിയിട്ടുണ്ട്. പാചക വാതക സിലിണ്ടര്‍ സബ്‌സിഡി ഒഴിവാക്കാന്‍ അഭ്യര്‍ഥിച്ച പോലെയാണിതും. ഫലത്തില്‍ സബ്‌സിഡി ഒഴിവാക്കി ടിക്കറ്റ് നിരക്ക് കൂടുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ എത്തുന്നത്.

സേവനമെന്ന നിലയില്‍ ചരക്കുഗതാഗതത്തില്‍ ക്രോസ് സബ്‌സിഡി ചെയ്ത് യാത്രാനിരക്ക് കുറയ്ക്കുകയാണിപ്പോള്‍. എന്നാല്‍ പലവഴികളിലൂടെ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കുന്നുമുണ്ട്. തത്കാല്‍, പ്രീമിയം തത്കാല്‍ എന്നിവയ്ക്ക് കൂടുതല്‍ സീറ്റുകള്‍ മാറ്റിവച്ച് യാത്രക്കാരെ പിഴിയുന്നത് ഉദാഹരണം. ഓരോ ഡിവിഷനിലും രണ്ട് പാസഞ്ചര്‍ ട്രെയിനുകളും പ്രധാന ദീര്‍ഘദൂര ട്രെയിനുകളും ഐആര്‍സിടിസിക്ക് കൈമാറാനും തുടര്‍ന്ന് സ്വകാര്യവല്‍ക്കരിക്കാനും തീരുമാനിച്ചിട്ടുണ്ട്. നിതി ആയോഗ് എല്ലാ സബ്‌സിഡികളും ഒഴിവാക്കാന്‍ കേന്ദ്രത്തോട് ശുപാര്‍ശചെയ്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News