കുല്‍ഭൂഷണ്‍ ജാദവിനെ കൈമാറണമെന്ന് ഇന്ത്യ; പാക്കിസ്ഥാനില്‍ തന്നെ തുടരുമെന്ന് മുഹമ്മദ് ഖുറേഷി

കുല്‍ഭൂഷണ്‍ ജാദവിനെ കൈമാറണമെന്ന് ഇന്ത്യ ആവിശ്യപ്പെട്ടു.കുല്‍ഭൂഷണ്‍ ജാദവ് നിരപരാധിയാണന്നും വിദേശകാര്യമന്ത്രി ജയശങ്കര്‍ പാര്‍ലമെന്റില്‍ നടത്തിയ പ്രസ്ഥാവനയില്‍ വ്യക്തമാക്കി.അതേ സമയം വിഷയത്തില്‍ പാക്കിസ്ഥാന്‍ പ്രകോപനം തുടരുന്നു. കുല്‍ഭൂഷനെ ഇന്ത്യയ്ക്ക് കൈമാറാന്‍ അന്താരാഷ്ട്ര നീതിന്യായ കോടതി നിര്‍ദേശിച്ചിട്ടില്ലെന്ന് പാക്ക് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ ട്വീറ്റ് ചെയ്തു.ജാദവ് പാക്കിസ്ഥാനില്‍ തന്നെ തുടരുമെന്ന് പാക്ക് വിദേശകാര്യമന്ത്രി ഷാ മുഹമ്മദ് ഖുറേഷിയും വ്യക്തമാക്കി.

കുള്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷ തടഞ്ഞ അന്താരാഷ്ട്ര നീതിന്യായകോടതി നടപടി സംബന്ധിച്ച് പാര്‍ലമെന്റിന്റെ ഇരുസഭകളിലും വിദേശകാര്യമന്ത്രി ജയശങ്കര്‍ പ്രസ്ഥാവന നടത്തി. കുല്‍ഭൂഷണ്‍ നിരപരാധിയാണ്.എത്രയും വേഗം അദേഹത്തെ സ്വതന്ത്രനാക്കി ഇന്ത്യയ്ക്ക് കൈമാറണം.ജാദവിന്റെ കുടുംബത്തിനൊപ്പമാണ് രാജ്യമെന്നും ജയശങ്കര്‍ പറഞ്ഞത് ബഞ്ചിലടിച്ച് സഭ സ്വീകരിച്ചു.കേസ് വാദിച്ച ഹരീഷ് സാല്‍വയ്ക്കും മന്ത്രി നന്ദി പറഞ്ഞു.

കുള്‍ഭൂഷണ്‍ ജാദവിന്റെ കുടുംബവുമായി വിദേശകാര്യമന്ത്രി ഫോണില്‍ സംസാരിച്ചു. അതേ സമയം വിധി തിരിച്ചടിയായതിന് പിന്നാലെ മുഖം രക്ഷിക്കാനുള്ള ശ്രമങ്ങള്‍ പാക്ക് ഭരണ നേതൃത്വം ആരംഭിച്ചു. വിധി വന്ന് ഒരു ദിവസത്തിന് ശേഷം ട്വീറ്ററിലൂടെ പ്രതികരിച്ച ഇമ്രാന്‍ഖാന്‍, കുല്‍ഭൂഷണ്‍ ജാദവിനെ ഇന്ത്യയ്ക്ക് കൈമാറില്ലെന്ന് സൂചന നല്‍കി. നിയമപരമായ നടപടികള്‍ സ്വീകരിക്കും. കുല്‍ഭൂഷനെ ഇന്ത്യയ്ക്ക് കൈമാറാന്‍ നിര്‍ദേശമില്ല.പാക്കിസ്ഥാന്‍ ജനത്തിന് മുമ്പില്‍ കുല്‍ഭൂഷണ്‍ കുറ്റക്കാരനാണന്നും ഇമ്രാന്‍ഖാന്‍ ട്വീറ്റ് ചെയ്തു.

കുല്‍ഭൂഷണ്‍ പാക്കിസ്ഥാനില്‍ തന്നെ തുടരുമെന്ന് പാക്ക് വിദേശകാര്യമന്ത്രി ഷാ മുഹമ്മദ് ഖുറേഷിയും അറിയിച്ചു.പാക്കിസ്ഥാന്‍ നിയമം അനുസരിച്ച് ജാദവിനെ നടപടികള്‍ക്ക് വിധേയനാക്കും. അന്താരാഷ്ട്ര നീതിന്യായകോടതി വിധി പാക്ക് സൈന്യത്തേയും ഐ.എസ്.ഐയേയും പ്രകോപിപ്പിച്ചു. ഒരു കാരണവശാലും ജാദവിനെ സ്വതന്ത്രമാക്കാനാകില്ലെന്നാണ് പാക്ക് സൈന്യത്തിന്റെ നിലപാട്.പുല്‍വാമ സ്ഫോടനത്തെ തുടര്‍ന്ന മോശമായ ഇന്ത്യ പാക്ക് ബന്ധത്തില്‍ കൂടുതല്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതാണ് ഇപ്പോഴത്തെ പാക്ക് നിലപാട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News