അഡാര്‍ ലവ് ലൊക്കേഷനിലെ രസകരമായ വീഡിയോ സോഷ്യല്‍മീഡിയയില്‍ പങ്കുവച്ച് പ്രിയ വാര്യര്‍. ഛായാഗ്രാഹകന്‍ സിനു സിദ്ധാര്‍ഥിനൊപ്പമുള്ള വീഡിയോയാണ് പ്രിയ പുറത്തുവിട്ടത്.
പ്രിയയെ ചുംബിക്കാനെന്ന ഭാവത്തിലെത്തി കൈയിലിരിക്കുന്ന വെള്ളം കുടിക്കുന്ന സിനുവിനെയാണ് വീഡിയോയില്‍ കാണാനാവുന്നത്. ‘ഇതെന്തിന്റെ കുഞ്ഞാടാ?’ എന്ന അടിക്കുറിപ്പോടെയാണ് പ്രിയ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
ശ്രീദേവി ബംഗ്ലാവ് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കിലാണ് പ്രിയ ഇപ്പോള്‍. മലയാളിയായ പ്രശാന്ത് മാമ്പുള്ളിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രിയാംഷു ചാറ്റര്‍ജി, ആസിം അലി ഖാന്‍, മുകേഷ് റിഷി തുടങ്ങി ഹിന്ദിയിലെ പ്രമുഖ താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നു. ആറാട്ട് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ചന്ദ്രശേഖര്‍ എസ്.കെ, മനിഷ് നായര്‍, റോമന്‍ ഗില്‍ബെര്‍ട്ട് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here