പട്ടികജാതി പട്ടിക വര്‍ഗ വിഭാഗക്കാര്‍ക്ക് ഗള്‍ഫ് നാടുകളില്‍ ജോലി ഉറപ്പാക്കാന്‍ കേരള സര്‍ക്കാരിന്റെ പദ്ധതി. നൈപുണ്യ വികാസ പരിശീലനത്തിന്റെ ഭാഗമായി ട്രെയിനിങ്ങ് പൂര്‍ത്തിയാക്കിയക്കിവര്‍ക്ക് തൊഴില്‍ കണ്ടെത്തി നല്‍കാന്‍ മന്ത്രി എ കെ ബാലന്‍ യുഎഇ യിലെത്തി. നിരവധി കമ്പനികളുമായി മന്ത്രി ചര്‍ച്ച നടത്തി.

ആദ്യ ഘട്ടത്തില്‍ പട്ടിക ജാതി -പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട 1300 പേര്‍ക്ക് തൊഴില്‍ കണ്ടെത്തി നല്‍കുകയാണ് ലക്ഷ്യം. യു എ ഇ യിലെ തൊഴില്‍ ദാതാക്കളുടെ യോഗവും മന്ത്രി എ കെ ബാലന്‍ വിളിച്ചു ചേര്‍ത്തു . എഴുപത് സ്ഥാപന ഉടമകള്‍ യോഗത്തില്‍ പങ്കെടുത്തു. പൈപ്പ് ഫാബ്രിക്കേറ്റര്‍ ഫിറ്റര്‍, ഇന്‍ഡീസ്ട്രിയാല്‍ ഇലക്ട്രീഷ്യന്‍, വേല്‍ഡര്‍, സ്റ്റോര്‍ കീപ്പര്‍ എന്നീ തസ്തികളില്‍ നിരവധി തൊഴില്‍ സാദ്ധ്യതകള്‍ ഉണ്ടെന്ന് അഡ് നോക്ക് അറിയിച്ചു.

ഈ തസ്ഥികയ്ക്ക് യോജിക്കും വിധം തൊഴില്‍ പരിശീലനം സര്‍ക്കാര്‍ നല്‍കുമെന്ന് എ കെ ബാലന്‍ അറിയിച്ചു .സെക്യൂരിറ്റി , ബാങ്കിങ്ങ് , ഇന്‍ഷുറന്‍സ് തുടങ്ങിയ മേഖലകളില്‍ ജോലി ഒഴിവുള്ളതായി തൊഴില്‍ ഉടമകള്‍ മന്ത്രിയെ അറിയിച്ചു . ഇത്തിഹാദ് റെയില്‍ നിര്‍മ്മാണ മേഖലയിലെ തൊഴില്‍ സാധ്യതകളെ കുറിച്ച് എ കെ ബാലന്‍ ആരാഞ്ഞു .

തൊഴില്‍ പഠിപ്പിക്കുന്നതിനൊപ്പം ഇംഗ്ലീഷ് അറബി ഭാഷകള്‍ കൂടി പഠിപ്പിച്ചാണ് യുവാക്കളെ ഗള്‍ഫിലേക്ക് ജോലിക്ക് അയക്കുക എന്ന് എ കെ ബാലന്‍ പറഞ്ഞു.