അസം പൗരത്വ പട്ടിക; പിഴവുകള്‍ ഉണ്ടെന്ന് സമ്മതിച്ച് കേന്ദ്രം

ദില്ലി: അസം പൗരത്വ പട്ടികയില്‍ പിഴവുകള്‍ ഉണ്ടെന്ന് സമ്മതിച്ച് കേന്ദ്രസര്‍ക്കാര്‍.

പട്ടികയില്‍ തെറ്റായ കൂട്ടിചേര്‍ക്കലും ഒഴിവാക്കലും ഉണ്ടായിട്ടുണ്ട്. പട്ടികയിലെ ആശങ്കകള്‍ നീക്കാന്‍ സമയം വേണം.

അതിനാല്‍ അന്തിമ പട്ടിക തയ്യാറാക്കാന്‍ ഒരു മാസം അധിക സമയം വേണമെന്നും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ആവശ്യപ്പെട്ടു. ഇന്ത്യ അഭയാര്‍ഥികളുടെ തലസ്ഥാനം ആകരുതെന്നാണ് നിലപാട് എന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.

അതേസമയം, ബംഗ്ലാദേശുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകളില്‍ 20 ശതമാനം വരെ സാംപിള്‍ റി വെരിഫിക്കേഷന്‍ വേണമെന്ന കേന്ദ്ര സര്‍ക്കാര്‍ ആവശ്യം കോടതി അംഗീകരിച്ചില്ല.

പകരം 27 ശതമാനം റീ വെരിഫിക്കേഷന്‍ പൂര്‍ത്തി ആയതാണെന്ന കോര്‍ഡിനേറ്ററുടെ റിപ്പോര്‍ട്ടില്‍ മറുപടി നല്‍കാന്‍ സോളിസിറ്റര്‍ ജനറലിന് കോടതി നിര്‍ദേശം നല്‍കി. വിഷയം ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here