കുത്തുപറമ്പ് രക്തസാക്ഷി  റോഷന്റെ പിതാവ് കെ വി വാസു അന്തരിച്ചു

സി പി ഐ എമ്മിന്റെ മുതിർന്ന നേതാവും കൂത്തുപറമ്പ് രക്തസാക്ഷി റോഷന്റെ പിതാവുമായ കെ വി വാസു അന്തരിച്ചു. അസുഖത്തെ തുടർന്ന് പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. മരണം വരെയും യൗവനങ്ങൾക്ക് ഊർജ്ജം പകർന്ന ധീരനായ  കമ്മ്യൂണിസ്റ്റായിരുന്നു സഖാക്കളുടെ പ്രfയപ്പെട്ട വാസുവേട്ടൻ.
വേദന അത് എന്റെ മനസിന്റ നിഘണ്ടുവിലില്ല. കൂത്തുപറമ്പിൽ
പോരാടി മരിച്ച അഞ്ച് പേരിൽ ഒരാൾ എന്റെ മകനാണ് എന്നുള്ളതിൽ ഞാൻ അഭിമാനിക്കുന്നു. പൊരുതി വീണവരുടെ മുന്നിൽ തലകുനിക്കു ന്നതും കണ്ണീർ പൊഴിക്കുന്നതും, തളർന്ന് നിൽക്കാനല്ല, ‘ മിഴികളിൽ അഗ്നിയെ ആവാഹിച്ച്  പൊരുതി കയറാനായിരിക്കണം. യുവജന പോരാട്ടത്തിലെ ത്രസിപ്പിക്കുന്ന അധ്യമായമായ കൂത്തുപറമ്പിലെ രക്തസാക്ഷി റോഷന്റെ പിതാവ് കെ വി വാസുവിന്റെ വാക്കുകളാണിത്.
യുവ ജനതയ്ക്ക് അവകാശ പോരാട്ടങ്ങളിൽ പൊരുതി മുന്നേറാനുള്ള ഊർജം പകർന്ന് എസ് എഫ് ഐ,ഡി വൈ എഫ് ഐ പരിപാടികളിൽ നിറ സാബിദ്ധ്യമായിരുന്നു വാസുവേട്ടൻ . കൂത്തുപറമ്പ് മേഖലയിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവും ട്രേഡ് യൂണിയനും കെട്ടിപ്പടുക്കുന്നതിൽ പ്രധാന പങ്ക് വഹിച്ച നേതാവായിരുന്നു കെ വി വാസു.
സി പി ഐ എം അവിഭക്ത കൂത്തുപറമ്പ് മണ്ഡലം കമ്മിറ്റി അംഗം, കൂത്തുപറമ്പ് ഏരിയ കമ്മിറ്റി അംഗം തുടങ്ങിയ നിലകളിൽ ദീർഘകാലം പ്രവർത്തിച്ചു. കെ വി വാസുവിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ അനുശോചിച്ചു. തൊഴിലാളി വർഗ പ്രസ്ഥാനത്തെ നെഞ്ചോട് ചേർത്ത് പിടിച്ച ജീവിതമായിരുന്നു കെ വി വാസുവിന്റേതെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News