തിരിച്ചറിയല്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കുമെന്ന് സൂചന; അന്തിമ തീരുമാനവുമായി തെരഞ്ഞെടുപ്പ് കമീഷന്‍

തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം തെരഞ്ഞെടുപ്പ് കമീഷന്‍ കൈക്കൊണ്ടതായി സൂചന. ഈ വിഷയത്തില്‍ എട്ടാഴ്ചയ്ക്കകം ഡല്‍ഹി ഹൈക്കോടതിയില്‍ തീരുമാനം അറിയിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. നിയമപ്രകാരം ഇരുകാര്‍ഡുകളും തമ്മില്‍ ബന്ധിപ്പിക്കുന്നതിന് എന്താണ് തടസമെന്നും ഈയാഴ്ച ആദ്യം ഡല്‍ഹി ഹൈക്കോടതി ചോദിച്ചിരുന്നു.

ഇരുകാര്‍ഡുകളും ബന്ധിപ്പിച്ചാല്‍ വോട്ടര്‍പട്ടികയിലെ ഇരട്ടിപ്പ് ഒഴിവാക്കാനും അതുവഴി തെരഞ്ഞെടുപ്പ് സംവിധാനം കുറ്റമറ്റതാക്കാനും കഴിയുമെന്ന നിലപാടിലാണ് കമീഷന്‍. കാര്‍ഡുകള്‍ ബന്ധിപ്പിക്കുന്നതില്‍ അനുകൂല നിലപാടാണെങ്കിലും ആധാര്‍ നിയമത്തിലെ പുതിയ വ്യവസ്ഥകള്‍ ഇതിനെ എങ്ങിനെ ബാധിക്കും എന്നത് സംബന്ധിച്ച് പഠിച്ചുവരികയാണെന്ന് കമീഷനിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ഇതര സംസ്ഥാനങ്ങളില്‍ താമസിക്കുന്ന വോട്ടര്‍മാര്‍ക്ക് ഇന്റര്‍നെറ്റ് വോട്ട് ഏര്‍പ്പെടുത്തുന്നതിലും പ്രവാസികള്‍ക്ക് പ്രോക്‌സിവോട്ട് ഏര്‍പ്പെടുത്തുന്നതിനും ഈ സംവിധാനം ഗുണംചെയ്യുമെണാണ് കമീഷന്‍ നിലപാട്.

ആധാര്‍ കാര്‍ഡ്, പാന്‍കാര്‍ഡിനും ആദായനികുതി റിട്ടേണുകള്‍ക്കും സാമൂഹ്യസുരക്ഷാപദ്ധതികള്‍ക്കും മാത്രമേ നിര്‍ബന്ധമാക്കാവൂ എന്ന് കഴിഞ്ഞ വര്‍ഷം സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. അതിനുമുമ്പേ തെരഞ്ഞെടുപ്പ് കമീഷന്‍ വോട്ടര്‍ ഐഡി കാര്‍ഡിലെ 12അക്ക ബയോ മെട്രിക് നമ്പറും ആധാറും തമ്മില്‍ ബന്ധിപ്പിക്കാന്‍ പ്രവര്‍ത്തനം തുടങ്ങിയിരുന്നു.

2015ല്‍ തെരഞ്ഞെടുപ്പ് കമീഷന്‍ നാഷണല്‍ ഇലക്ടറല്‍ റോള്‍ പ്യൂരിഫിക്കേഷന്‍ ആന്‍ഡ് ആതന്റിക്കേഷന്‍ പ്രോഗ്രാം( എന്‍ഇആര്‍പിഎപി) പദ്ധതി ആവിഷ്‌കരിച്ചിരുന്നു. പദ്ധതി പ്രകാരം ഏതാണ്ട് 380മില്യണ്‍ വോട്ടര്‍മാരുടെ കാര്‍ഡുകള്‍ തമ്മില്‍ ബന്ധിപ്പിക്കുകയും ചെയ്തിരുന്നു. അതിനിടെയാണ് ആധാര്‍ നിര്‍ബന്ധമാക്കരുതെന്ന കോടതി വിധി വന്നത്. ഇതോടെ പദ്ധതി നിലക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News