പ്രണവ് മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ ചിത്രം ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ പരാജയത്തിന് കാരണം താന്‍ തന്നെയാണെന്ന് വെളിപ്പെടുത്തി സംവിധായകന്‍ അരുണ്‍ ഗോപി.
അരുണ്‍ ഗോപിയുടെ വാക്കുകള്‍:
”സിനിമയുടെ പരാജയത്തിന്റെ പ്രധാനകാരണം ഞാന്‍ തന്നെയായിരുന്നു. ഞാന്‍ എന്നു പറയുന്ന എഴുത്തുകാരന്റെ കുഴപ്പമായിരുന്നു അത്. വേണ്ടത്ര ശ്രദ്ധയില്‍ എനിക്കത് വര്‍ക്ക് ചെയ്യാന്‍ കഴിഞ്ഞില്ല. പിന്നെ കൃത്യമായ സമയം എനിക്ക് കിട്ടാതെ പോയി.
റിലീസിനോടടുത്ത സമയത്ത് ഒരു സംവിധായകനെന്ന നിലയില്‍ എടുക്കേണ്ട തീരുമാനങ്ങള്‍ എടുക്കാന്‍ എനിക്ക് കഴിയാതെ പോയി.
പൂര്‍ണമായും എന്റെ മാത്രം മിസ്റ്റേക്കാണ് ആ സിനിമ. എല്ലാ സൗകര്യങ്ങളും ചെയ്തു തരുന്ന ഒരു നിര്‍മ്മാതാവ്.
ഞാന്‍ എന്തു പറഞ്ഞാലും അതിനൊപ്പം നില്‍ക്കുന്ന ഒരു നായകന്‍, അങ്ങനെ എല്ലാം എന്റെ കൈകളിലായിരുന്നു. അതിനൊരു മിസ്ടേക്ക് സംഭവിച്ചത് എന്റെ കാരണം കൊണ്ടാണ്. ആ പരാജയത്തില്‍ വേറൊരാള്‍ക്കും അവാകാശമില്ല.”
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here