മഴ ശക്തമാകുന്നു;വിവിധ ജില്ലകളില്‍ റെഡ് അലേര്‍ട്ട്; സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദേശം

മഴ ശക്തമാകുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദേശം. ഇടുക്കി ജില്ലയിലെ പാംബ്ല , കല്ലാര്‍കുട്ടി, മലങ്കര ഡാമുകളുടെ ഷട്ടറുകള്‍ ഉയര്‍ത്താന്‍ ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കി. ഇതേത്തുടര്‍ന്ന് പെരിയാറിന്റെയും മൂവാറ്റുപഴയാറിന്റെയും തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. തിരുവനന്തപുരത്ത് അരുവിക്കര ഡാം ഷട്ടര്‍ തുറന്നു. ജല നിരപ്പ് ഉയരുന്നതിനാല്‍ ഇരുകരകളിലും ഉള്ളവര്‍ ശ്രദ്ധ പുലര്‍ത്തണമെന്നും ജല അതോറിറ്റി അറിയിച്ചിട്ടുണ്ട്. പെരുവണ്ണാമുഴി ഡാമിന്റെ നാല് ഷട്ടറുകളും തുറന്നു.

സംസ്ഥാനത്ത് ഇന്നുമുതല്‍ ചൊവ്വാഴ്ച വരെ വിവിധ ജില്ലകളില്‍ റെഡ്, ഓറഞ്ച് അലേര്‍ട്ടുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. വിഴിഞ്ഞത്തും നീണ്ടകരയില്‍നിന്നും കടലില്‍ പോയ ഏഴുപേരെയും കോട്ടയത്ത് മീനച്ചിലാറ്റില്‍ ഒരാളെയും കാണാതായിരുന്നു. എന്നാല്‍ വിഴിഞ്ഞത്ത് നിന്നും കാണാതായ 4 പേരെ കണ്ടെത്തിട്ടുണ്ട്. ഇവരെ ഉള്‍കടലില്‍ നിന്ന്ാണ് കണ്ടെത്തിയത്,ക്ഷീണിതരായ ഇവരെ ആശുപത്രിയിലെക്ക് മാറ്റിയിട്ടുണ്ട്. മഴയെ തുടര്‍ന്ന് 23 വരെ വിവിധ ജില്ലകളില്‍ റെഡ്, ഓറഞ്ച് അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News