ഹാഫിസ് സയ്യിദിന്റെ അറസ്റ്റ് വെറും പ്രഹസനമോ? പലവട്ടം കണ്ടതാണെന്ന് അമേരിക്ക

2001ലെ ഇന്ത്യന്‍ പാര്‍ലമെന്റ് ആക്രമണത്തിന്റെയും 2008 ലെ മുബൈ ഭീകരാക്രമണത്തിന്റെയും സൂത്രധാരന്‍ ഹാഫിസ് സയ്യിദിനെ അറസ്റ്റ് ചെയ്ത പാകിസ്താന്‍ നടപടിയില്‍ സംശയം പ്രകടിപ്പിച്ച് അമേരിക്ക.ഹാഫിസ് സയ്യിദിന്റെ മുമ്പുള്ള അറസ്റ്റുകള്‍ അയാളുടെ തീവ്രവാദ പ്രവര്‍ത്തനങ്ങളെയോ സംഘടനയായ ലഷ്‌കര്‍ ഇ ത്വയ്ബയെയോ ഒരു തരത്തിലും ബാധിച്ചിട്ടില്ലെന്നും അമേരിക്ക പറഞ്ഞു.ഇനി എന്ത് നടപടിയെടുക്കുമെന്ന കാര്യം അമേരിക്ക നിരീക്ഷിച്ചു വരികയാണെന്നും അദ്ദേഹം പറഞ്ഞു.

അതിനിടെ ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നതിനെ തടയുന്നതിനായി രൂപീകരിച്ച ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്സ് കരിമ്പട്ടികയില്‍ പെടുത്തുമെന്ന ആശങ്കയാണ് ചില സംഘടനകള്‍ക്കെതിരെ നടപടികളെടുക്കാന്‍ പാകിസ്താനെ നിര്‍ബന്ധിതമാക്കിയതെന്നും സൂചനയുണ്ട്.ഭീകരസംഘടനകള്‍ക്ക് സാമ്പത്തിക സഹായം ലഭ്യമാക്കുന്നതടക്കമുള്ള കാര്യങ്ങള്‍ നിരോധിക്കുന്നതിന് 1989ല്‍ രൂപികരിച്ച സംഘടനയാണ് ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്സ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here