ഒരു വര്‍ഷത്തിനകം നിയമസഭ സമ്പൂര്‍ണ്ണ ഡിജിറ്റലായി മാറും: സ്പീക്കര്‍

ഒരു വര്‍ഷത്തിനകം നിയമസഭ സമ്പൂര്‍ണ്ണ ഡിജിറ്റലായി മാറുമെന്ന് സ്പീക്കര്‍. സാമാജികരുടെ ഇടപെടല്‍ ജനങ്ങളിലേക്കെത്തിക്കാന്‍ സഭാ ടിവി തുടങ്ങാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ അറിയിച്ചു. കൊച്ചിയില്‍ ഫോര്‍മര്‍ എം എല്‍ എ ഫോറം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു സ്പീക്കര്‍.

നിയമസഭാ രേഖകളുടെ പ്രിന്റിംഗിനായി പ്രതിവര്‍ഷം 50 കോടി രൂപയാണ് ചെലവിടുന്നത്. എന്നാല്‍ ഈ രേഖകള്‍ എത്ര പേര്‍ വായിക്കുന്നു എന്നുള്ളത് ചിന്തിക്കേണ്ട വിഷയമാണ്. സ്പീക്കര്‍ പറഞ്ഞു. ഈ സാഹചര്യത്തില്‍ ഒരു തുണ്ട് പേപ്പര്‍ പോലുമില്ലാതെ സമ്പൂര്‍ണ്ണ ഡിജിറ്റലായി മാറുകയാണ് കേരള നിയമസഭ. ഇന്ത്യയില്‍ ആദ്യത്തെ ഡിജിറ്റല്‍ നിയമസഭയായിരിക്കും സംസ്ഥാന നിയമസഭയെന്നും സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.

എം എല്‍ എ മാരെ ആക്ഷേപഹാസ്യ താരങ്ങളായാണ് മാധ്യമങ്ങള്‍ പലപ്പോഴും ചിത്രീകരിക്കുന്നത്. എന്നാല്‍ ഗൗരവമായ ചര്‍ച്ചകള്‍ നിയമസഭയില്‍ നടക്കുന്നുണ്ട്. അത്തരത്തിലുള്ള സാമാജികരുടെ ഇടപെടല്‍ ജനങ്ങളിലേക്കെത്തിക്കാന്‍ സഭാ ടി വി തുടങ്ങുന്ന കാര്യം പരിഗണനയിലാണെന്നും കൊച്ചിയില്‍ ഫോര്‍മര്‍ എം എല്‍ എ ഫോറം സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് സ്പീക്കര്‍ പറഞ്ഞു. മുന്‍ സ്പീക്കര്‍ വിജയകുമാര്‍ അധ്യക്ഷനായിരുന്ന ചടങ്ങില്‍ മുന്‍കാല സ്പീക്കര്‍മാരെ ആദരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News