കൊച്ചി മെട്രോ പുതിയ പാതയിലെ ട്രയല്‍ റണ്‍ വിജയം

കൊച്ചി മെട്രോയുടെ പുതിയ പാതയില്‍ ട്രയല്‍ റണ്‍ നടത്തി. മഹാരാജാസ് മുതല്‍ കടവന്ത്ര ജംഗ്ഷന്‍ വരെയുള്ള പുതിയ പാതയിലാണ് ട്രയല്‍ റണ്‍. 1.3 കിലോമീറ്ററാണ് ട്രയല് റണ് നടത്തിയത്.

ഈ പാതയിലാണ് ക്യാന്‍ഡി ലിവര്‍ പാലമുള്ളത്. 90 മീറ്ററാണ് പാതയുടെ നീളം. തൂണുകള്‍ കുറച്ച് ദൂരം കൂട്ടിയുള്ള വളരെ പ്രത്യേകതയുള്ള പാലമാണ് ക്യാന്‍ഡി ലിവര്‍.

മെട്രോയില്‍ ഉള്‍ക്കൊള്ളുന്ന ആളുകളുടെ ഭാരവും വഹിച്ചുകൊണ്ടായിരുന്നു മെട്രോ ട്രയല്‍ ഓടിയത്. പാലത്തിന്റെ ബലം മനസിലാക്കുന്നതിനായിരുന്നിത്. ദില്ലി മെട്രോ റെയില്‍ കോര്‍പ്പറേഷന്റെ ഉദ്യോഗസ്ഥര്‍ കെഎംആര്‍എല്ലിന്റെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ട്രെയല്‍ റണ്‍ വീക്ഷിച്ചു.

മണിക്കൂറില്‍ അഞ്ച് കിലോമീറ്റര്‍ വേഗതയിലാണ് പരിശോധന. ട്രയല്‍ റണ്‍ വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ വേഗത കൂട്ടിയുള്ള പരീക്ഷണം നടത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News