തളര്‍ത്താന്‍ കഴിഞ്ഞിട്ടില്ല പിന്നെയല്ലെ തകര്‍ക്കാന്‍; മാധ്യമ വിചാരണകള്‍ക്കിടയിലും സാമൂഹിക ഇടപെടലുകളാല്‍ സജീവമായി എസ്എഫ്‌ഐ

കഴിഞ്ഞ ഒരാഴ്ചക്കാലമായി തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോലേജിലെ ഒറ്റപ്പെട്ട ഒരു സംഭവത്തിന്റെ പിന്നാലെ കൂടി എസ്എഫ്‌ഐയെ പാടെ തകര്‍ത്തുകളയാമെന്ന ധാരണയില്‍ വാര്‍ത്തകള്‍ മെനഞ്ഞവര്‍ പതിയെ മാളത്തിലൊളിച്ചിരിക്കുകയാണ്.

കടുത്ത അപവാദ പ്രചാരണങ്ങള്‍ക്കിടയിലും പതിനായിരങ്ങളെ അണിനിരത്തി എസ്എഫ്‌ഐ നടത്തിയ അവകാള പത്രികാ മാര്‍ച്ച് കേരളത്തിലെ മാധ്യമങ്ങള്‍ക്കും വ്യാചപ്രചാരകര്‍ക്കുമുള്ള കുറിക്കൊത്ത മറുപടിയായി വര്‍ധിത ആവേശത്തോടെ പതിനായിരങ്ങളാണ് എസ്എഫ്‌ഐ നേതൃത്വത്തില്‍ ജില്ലാ ആസ്ഥാനങ്ങളിലേക്കും സെക്രട്ടറിയേറ്റിലേക്കും നടത്തിയ മാര്‍ച്ചില്‍ പങ്കെടുത്തത്.

ഈ വ്യാചവാര്‍ത്തകളുടെ കുത്തൊഴുക്കിലും കരുത്തൊരല്‍പം പോലും കുറയാതെ സാമൂഹികമായ ഇടപെടലുകള്‍ക്കൊണ്ട് സജീവമാവുകയായിരുന്നു എസ്എഫ്‌ഐ എസ്എഫ്‌ഐയെ തെരഞ്ഞുപിടിച്ച് വേട്ടയാടാന്‍ ഒരുമ്പെട്ടിറങ്ങിയ കഴിഞ്ഞ ഒരാഴ്ചക്കാലത്തിനിടയില്‍ രാജ്യത്താകമാനം പന്ത്രണ്ട് സമരങ്ങളാണ് എസ്എഫ്‌ഐ നടത്തിയത്.

* ഹരിയാനയില്‍ ഫീസ് വര്‍ധനവിനെതിരെ ഒരുമാസത്തിലേറെയായി നടത്തിവന്ന തുടര്‍ച്ചയായ സമരങ്ങള്‍ വിജയം കണ്ടത് ഈ മാസം 18 നാണ് എസ്എഫ്‌ഐ സമരത്തിന് മുന്നില്‍ മുട്ടുകുത്തിയ ഹരിയാന സര്‍ക്കാര്‍ വര്‍ധിപ്പിച്ച ഫീസ് കുറച്ചുകൊണ്ട് ഉത്തരവിറക്കി.

* കഴിഞ്ഞ നാല് ദിവസമായി എസ്. എഫ്.ഐ ആസാമില്‍ പ്രളയദുരന്തബാധിതരെ സഹായിക്കുകയാണ്. അവര്‍ക്കുള്ള സാമ്പത്തിക സഹായം കണ്ടെത്തുകയാണ്.

* ജൂലൈ 11ന് ആസാമിലെ ഗുവാഹട്ടിയില്‍ ബിപിഎല്‍ കുടുംബങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് പൂര്‍ണമായും സൗജന്യ പ്രവേശനം നല്‍കണമെന്നാവശ്യപ്പെട്ട് എസ്.എഫ്.ഐ സംസ്ഥാന ഉന്നതവിദ്യാഭ്യാസഡയറക്ടറുടെ ഓഫീസ് ഘരാവോ ചെയ്തു.

*ജൂലൈ 12ന് തെലങ്കാനയിലെ ഖമ്മം ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെല്ലാം കൃത്യമായി അധ്യാപകരെ നിയമിക്കണമെന്നും വിദ്യാര്‍ഥികള്‍ക്ക് എണ്ണത്തിന് കണക്കായ രീതിയില്‍ ഹോസ്റ്റല്‍ സൗകര്യം ലഭ്യമാക്കണമെന്നുമാവശ്യപ്പെട്ട് പ്രതിഷേധം സംഘടിപ്പിച്ചതില്‍ നൂറുകണക്കിന് വിദ്യാര്‍ഥികള്‍ പങ്കെടുത്തു.

* ഇതേ ജൂലൈ 12ന് മഹാരാഷ്ട്രയിലുടനീളം എസ്.എഫ്.ഐയുടെ 50ആം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി പതിനായിരക്കണക്കിന് ചെടികള്‍ നടുകയുണ്ടായി.

* ജൂലൈ 12ന് ആന്ധ്രയിലെ കുര്‍ണൂലിലും എസ്.എഫ്.ഐ പ്രതിഷേധം സംഘടിപ്പിക്കുകയുണ്ടായി. കുര്‍ണൂല്‍ ജൂനിയര്‍ വനിതാ കോളേജിന്റെ സ്ഥലം സര്‍ക്കാര്‍ ഏറ്റെടുത്ത് മറ്റ് ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാന്‍ ശ്രമിക്കുന്നതിനെതിരെ ജില്ലാ മജിസ്‌ട്രേറ്റ് ഓഫീസിന് മുന്നിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്.

* ജൂലൈ 12ന് ബംഗാളില്‍ ഡോക്ടര്‍ കഫീല്‍ ഖാനെ പങ്കെടുപ്പിച്ച് പൊതുജനാരോഗ്യമെന്ന വിഷയത്തിന്മേല്‍ സെമിനാര്‍ സംഘടിപ്പിച്ചതും എഫ് എഫ് ഐ ആണ്.

* ജൂലൈ 13ന് കര്‍ണാടകയിലെ ഷിഗ്ഗാവോണ്‍ താലൂക്കിലെ പ്രീ യൂണിവേഴ്‌സിറ്റി കോളേജിലേക്ക് നല്ലൊരു റോഡും ബസ് സ്റ്റാന്റും വേണമെന്നാവശ്യപ്പെട്ട് എസ്.എഫ്.ഐ ശക്തമായ പ്രതിഷേധമാണ് സംഘടിപ്പിച്ചത്.

* ജൂലൈ 13ന് തന്നെ ബംഗാളിലെ ഹൗറയിലും ഹൂഗ്ലിയിലും കിഴക്കന്‍ ബുര്‍ദ്വാന്‍ ജില്ലയിലും കോളേജ് അഡ്മിഷന്റെ പേരില്‍ തൃണമൂല്‍ കാണിച്ച അഴിമതിക്കെതിരെ എസ്എഫ്‌ഐ സംഘടിപ്പിച്ച പ്രതിഷേധങ്ങളില്‍ നൂറുകണക്കിന് സഖാക്കള്‍ പങ്കെടുത്തു. ഇതേദിവസം ഹൗറയിലെ നരസിംഗ ദുത്ത കോളേജില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം എസ്.എഫ്.ഐയുടെ കൊടി പൊങ്ങി.

* ജൂലൈ 13ന് തമിഴ്‌നാടിലും പരിപാടി സംഘടിപ്പിക്കപ്പെട്ടു. പുതിയ വിദ്യാഭ്യാസനയത്തിന്റെ ആപത്തുകള്‍ വിശദമാക്കി വെള്ളൂരിലാണ് സെമിനാര്‍ സംഘടിപ്പിക്കപ്പെട്ടത്.

* ജൂലൈ 14ന് രാജസ്ഥാനിലെ സിക്കാറില്‍ എല്ലാ വിദ്യാര്‍ഥികള്‍ക്കും സ്‌കോളര്‍ഷിപ്പ് നല്‍കണമെന്നും ദീന്‍ ദയാല്‍ ഉപാദ്യായ യൂണിവേഴ്‌സിറ്റിയുടെ പേരുമാറ്റി ഭഗത് സിങ് യൂണിവേഴ്‌സിറ്റിയെന്നാക്കണമെന്നുമാവശ്യപ്പെട്ട് സംഘടന നടത്തിയ പ്രതിഷേധത്തില്‍ പങ്കെടുത്തവരെ പോലീസ് അറസ്റ്റ് ചെയ്തു.

* ജൂലൈ 15ന് സഖാവ് ജോബി ആന്‍ഡ്രൂസിന്റെ രക്തസാക്ഷിത്വദിനത്തില്‍ കേരളത്തിലുടനീളം സംഘടന അനുസ്മരണപരിപാടികള്‍ സംഘടിപ്പിച്ചു.

* ജൂലൈ 15ന് തന്നെ ഹിമാചല്‍ പ്രദേശിലെ ഷിംലയില്‍ എല്ലാ വിദ്യാലയങ്ങളിലും വെള്ളവും ശൗചാലയവും ലൈബ്രറിയും പ്രവര്‍ത്തനസജ്ജമാക്കണമെന്നാവശ്യപ്പെട്ടും സംഘടന പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്.

* ജൂലൈ 15ന് കൊല്‍ക്കത്തയിലെ ബെലൂര്‍ ലാല്‍ ബാബ കോളെജില്‍ പുതുതായി ചേര്‍ന്നവരെ സ്വീകരിച്ചതിന്റെ പേരില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെട്ടു.

* ജൂലൈ 16ന് തമിഴ്‌നാടിലെ വിവിധ സ്ഥലങ്ങളില്‍ ഹിന്ദി അടിച്ചേല്‍പ്പിക്കുന്നതുമായി ബന്ധപ്പെട്ട് സംഘടന പ്രതിഷേധം സംഘടിപ്പിച്ചിട്ടുണ്ട്.

* ജൂലൈ 16ന് തന്നെ ഹരിയാനയില്‍ ഉന്നതവിദ്യാഭ്യാസത്തിനുള്ള സീറ്റുകള്‍ വര്‍ധിപ്പിക്കാനും സംഘടന പ്രതിഷേധം നടത്തി.

* ജൂലൈ 17, തമിഴ്‌നാടിലെ കുംബകോണം ദുരന്തത്തില്‍ 94 കുട്ടികള്‍ മരണപ്പെട്ടതിന്റെ അനുസ്മരണപരിപാടികള്‍ സംസ്ഥാനത്തുടനീളം സംഘടന സംഘടിപ്പിച്ചു.

* ജൂലൈ 17ന് തന്നെ രാജസ്ഥാനിലെ ഝുന്‍ ഝുനു ജില്ലയില്‍ കായിക യൂണിവേഴ്‌സിറ്റിക്കായും എസ്.എഫ്.ഐ സമരം നടത്തിയിട്ടുണ്ട്.

* ജൂലൈ 17ന് മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലെ ഗോദാവരി സ്‌കൂളില്‍ കുടിവെള്ളത്തിനായി എസ്.എഫ്.ഐ നടത്തിയ സമരം 30 മണിക്കൂര്‍ നീണ്ടുനിന്നു. സമരം വിജയിക്കുകയും നാല് ദിവസത്തിനുള്ളില്‍ വെള്ളമെത്തിക്കുമെന്ന് പഞ്ചായത്ത് എഴുതി ഒപ്പിട്ട് നല്‍കുകയും ചെയ്തു.

* ജൂലൈ 17ന് തന്നെ തെലങ്കാനയില്‍ സ്വകാര്യ യൂണിവേഴ്‌സിറ്റികള്‍ അനുവദിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ പ്രത്യക്ഷപ്രക്ഷോഭവുമായി രംഗത്തെത്തിയതും എസ്.എഫ്.ഐ ആണ്.

* ജൂലൈ 18ന് കേരളത്തില്‍ സംഘടിപ്പിച്ച അവകാശ പത്രികാ മാര്‍ച്ച് ചരിത്രമായിരുന്നല്ലോ.

* ജൂലൈ 18ന് തന്നെ സംഘടന ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ പുതിയ വിദ്യാഭ്യാസ നയം തയ്യാറാക്കിയ കമ്മിറ്റിയുടെ ചെയര്‍മാന്‍ പങ്കെടുത്ത പരിപാടിയില്‍ ബാനറുകള്‍ പൊക്കി പ്രതിഷേധമറിയിച്ചു.

* ജൂലൈ 19ന് ഹരിയാനയില്‍ സംഘടന നിരന്തരം നടത്തിയ ഫീസ് വര്‍ധനവിനെതിരായ സമരം വിജയിച്ചു. ഫീസ് പഴയപടിയാക്കി വകുപ്പ് തന്നെ ഉത്തരവിറക്കി.

* ജൂലൈ 19ന് പുതിയ വിദ്യാഭ്യാസ നയത്തിനെതിരെ തമിഴ്‌നാടിലെ നിരവധിയിടങ്ങളില്‍ സംഘടന പ്രത്യക്ഷ പ്രതിഷേധം സംഘടിപ്പിക്കുകയും ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുകയും ചെയ്തു.

*ജൂലൈ 19ന് മാധ്യമവേട്ടയാടലുകള്‍ക്ക് നടുവില്‍ തൃശൂര്‍ സെന്റ് തോമസ് കോളേജില്‍ എസ്.എഫ്.ഐ 9 സീറ്റില്‍ 8ഉം നേടി വിജയിച്ചു.

* ജൂലൈ 20 : ആര്‍.എസ്.എസ് ക്രിമിനലുകളാല്‍ കൊലചെയ്യപ്പെട്ട ധീര രക്തസാക്ഷി സഖാവ് അജയ് പ്രസാദിന്റെ സ്മരണ പുതുക്കി ഈ സംഘടന.

* ജൂലൈ 20ന് തന്നെ പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയില്‍ ആദ്യമായി വിദ്യാര്‍ഥികള്‍ക്ക് ബസ് ഫീസ് ഈടാക്കാന്‍ തീരുമാനിച്ചതിനെതിരെ പ്രതിഷേധിച്ചതും ഇതേ വിദ്യാര്‍ഥി സംഘടന തന്നെ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here