നീണ്ടകരയില്‍ നിന്നും കാണാതായ മൂന്ന് മത്സ്യത്തൊഴിലാളികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി

നീണ്ടകരയില്‍ നിന്നും കാണാതായ മൂന്ന് മത്സ്യത്തൊഴിലാളികളിലൊരാളുടെ മൃതദേഹം കണ്ടെത്തി. തമിഴ്നാട് സ്വദേശി സഹായരാജുവിന്റെ മൃതദേഹം അഞ്ചുതെങ്ങ് തീരത്താണ് കണ്ടെത്തിയത്.തമിഴ്നാട് സ്വദേശികളായ രാജു, സഹായരാജു, ജോണ്‍ബോസ്‌കോ എന്നിവരെയാണ് കാണാതായത്. ഇടുക്കി, കാസറഗോഡ് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട് .

കടല്‍ പ്രക്ഷുബ്ധമായതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പ്.4.3 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്.ബുധനാഴ്ച വരെ ശക്തമായ മഴ തുടരുമെന്ന്് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.എറണാകുളത്ത് ചെല്ലാനം ഉള്‍പ്പെടെയുള്ള തീരദേശവാസികളാണ് ദുരിതം അനുവഭിക്കുന്നത്.കോട്ടയത്ത് ഒറ്റപ്പെട്ട മഴ ലഭിക്കുന്നുണ്ടെങ്കിലും ആശങ്കയില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News