ശ്രീഹരിക്കോട്ടയിലെ ലോഞ്ചിംഗ് പാഡിലേക്ക് ഒരിക്കല്‍ കൂടി ലോകം ഉറ്റു നോക്കുകയാണ്

ശ്രീഹരിക്കോട്ടയിലെ ലോഞ്ചിംഗ് പാഡിലേക്ക് ഒരിക്കല്‍ കൂടി ലോകം ഉറ്റു നോക്കുകയാണ്. 2019 ജൂലൈ22 ഉച്ചക്ക് 2.43 ന് ഇന്ത്യുടെ അഭിമാനമായ GSLV മാര്‍ക്ക് 3 ചന്ദ്രയാനുമായി പറന്നു പൊങ്ങുമ്പോള്‍ ശാസ്ത്രലോകം അദ്ഭുതത്തോടെ കാത്തിരിക്കുകയാണ്അമ്പിളി മുറ്റത്തെ പുതിയ വിശേങ്ങള്‍അറിയാന്‍.

രാജ്യത്തിന്‍റെ ആദ്യ ചാന്ദ്ര പദ്ധതിയാ ചാന്ദ്രയാന്‍ ഒന്നിന്‍റെ പത്താം വാര്‍ഷികതത്തിലാണ് ചാന്ദ്രയാന്‍ 2 ന്‍റെ വിക്ഷേപണം. ചന്ദ്രോപരിതലത്തിലെ ജലത്തിന്‍റെ സാന്നിധ്യത്തിന്‍റെ അദ്ഭുതകരമായ അറിവുകളാണ്
ചന്ദ്രയാന്‍ ഒന്ന് ലോകത്തിന് നല്‍കിയത്.

അതുകോണ്ട് തന്നെ ചന്ദ്രയാന്‍ 2നെ ആകാംക്ഷയോടെയാണ് ലോകം കാണുന്നത്. ഇതുവരെ ആരും കടന്നു ചെല്ലാത്ത അമ്പിളി ഗോളത്തിന്‍റെ ദക്ഷിണ ധ്രുവത്തിലേക്കാണ്ചന്ദ്രയാന്‍ 2 വിന്‍റെ യാത്ര.

ചന്ദ്രനെ ഭ്രമണം ചെയ്യുന്ന ഓര്‍ബിറ്റര്‍, ചന്രോപരകിതലത്തിലേക്ക് പറന്നിറങ്ങുന്ന ലാന്‍ഡര്‍, പര്യവേഷണം നടത്തുന്ന റോവര്‍ എന്നിവ ഉള്‍പ്പെടുന്നതാണ്.

ചന്രയാന്‍ 2. ശ്രീഹരിക്കോട്ടയില്‍ നിന്ന് GSLV മാര്‍ക്ക് ത്രിയില്‍ 2.45 ന് പറന്നുയരുന്ന ചാന്ദ്രയാന്‍ മിനിറ്റുകള്‍ക്കുള്ലില്‍ ഭൂമിയുടെ ഭ്രമണപഥം കടക്കും.

അവിടെ നിന്ന് അമ്പിളി മുറ്റത്തേക്ക് യാത്ര തുടങ്ങുകയാണ്. ഭൂമിയില്‍ നിന്ന് നാല് ലക്ഷം കിലോമീറ്ററാണ് ലക്ഷ്യസ്ഥാനത്തെത്താന്‍ സഞ്ചരിക്കേണ്ടത്.

ഇനിയുള്ള ഏറ്റവും പ്രധാനപ്പെട്ട ഘട്ടം എന്നു പറയുന്നത് ഓര്‍ബറ്ററിനെ ചന്ദ്രന്‍റെ ചുറ്റുമുള്ള ഭ്രമണ പഥത്തിലെത്തിക്കുക എന്നതാണ്.

ഭൂമിയുടെ ഗുരുത്വാകര്‍ഷണത്തില്‍ നിന്ന് പുറത്ത് കടന്നിട്ടുള്ള ഈ ഘട്ടം യാത്രയില്‍ ഏറെ നിര്‍ണായകമാണ്. ചന്ദ്രന് നൂറ് കിലോമീറ്റര്‍ മുകളിലുള്ള ഭ്രമണ പഥത്തില്‍ ഓര്‍ബിറ്ററിനെ എത്തിക്കുക എന്നതാണ് ഈ ഘട്ടത്തിലെ വെല്ലുവിളി.

ചാന്ദ്ര ഭ്രമണ പഥത്തിലെത്തുന്ന ഓര്‍ബിറ്ററില്‍ നിന്ന് പര്യവേഷണം നടത്തേണ്ട റോവര്‍ ഉള്‍പ്പെടെയുള്ള ലാന്‍ഡര്‍ മോഡ്യൂള്‍ വേര്‍പെട്ട് ചന്രോപരിതലത്തിലേക്ക് പറന്നിറങ്ങും.

സാധാരണ ഗതിയിലുള്ള ഇടിച്ചിറങ്ങുക എന്ന പ്രക്രിയക്ക് പകരം സോഫ്റ്റ് ലാന്‍കഡിംഗ് എന്ന പ്രക്രിയയാണ് ISRO നടത്തുന്നത്. സോഫ്റ്റ് ലാന്‍ഡിംഗ് പ്രക്രിയ കൈവരിക്കുന്ന നാലാമത്തെ രാജ്യമാണ് ഇന്ത്യ. ചന്ത്രനില്‍ ഇറങ്ങുന്ന ലാന്‍ഡറില്‍ നിന്ന് പ്രഘ്യാന്‍ എന്ന് പേരുള്ള റോവര്‍ പുറത്തിറങ്ങും.

ഒരു ചാന്ദ്ര ദിവസം അതായത് 14 ഭൗമ ദിനങ്ങള്‍ റോവര്‍ ചാന്ദ്ര ഉപരിതലത്തില്‍ പരീക്ഷണങ്ങള്‍ നടത്തും. ചന്ദ്രന്‍റെ ദക്ഷിണ ധ്രുവത്തിന് സമീപമാണ് ചാന്ദ്രയാന്‍ 2 ഇറങ്ങുന്നത്.

ദക്ഷിണ ധ്രുവത്തിലെ ഹീലിയം നിക്ഷേപം അളക്കുക എന്നതാണ് ചാന്ദ്രയാന്‍ രണ്ടിന്‍റെ പ്രധാന ദൗത്യങ്ങളിലൊന്ന്. ഭൂമിയിലെ ഈര്‍ജ പ്രതിസന്ധിക്ക് ചന്ദ്രനിലെ ഹീലിയം നിക്ഷേപത്തിലേക്ക് കണ്ണുവക്കുകയാണ് ചാന്ദ്രയാന്‍ 2.

പത്ത് ലക്ഷം മെട്രിക്ക് ടണ്‍ ഹീലിയം ചന്ദ്രനിലുണ്ടെന്നാണ് കണക്ക്. ഇതിന്‍റെ 25 ശതമാനമെങ്കിലും ഭൂമിയിലെത്തിച്ചാല്‍ അത് ലോകത്തിന്‍റെ ഈര്‍ജ പ്രതിസന്ധി ഇല്ലാതാക്കും.

വരും കാലത്ത് ഇതിനു ക‍ഴിയും എന്ന് തന്നെയാണ് ശാസ്ത്ര ലോകത്തിന്‍റെ പ്രതീക്ഷ ഇന്ത്യയുടെ ചാന്ദ്രയാന്‍ അതിനുള്ള ഉത്തരമാകും എന്നാണ് ലോകം പ്രതീക്ഷിക്കുന്നത്.

റ്റെറേയ്ന്‍ മാപ്പിംഗ് ക്യാമറ,സോളാര്‍ എക്സറേ മോണിറ്റര്‍ , ആല്‍ഫാ പ്രാക്റ്റീസ് എക്സ് റേയ് സ്പെക്ട്രോ മീറ്റര്‍ എന്നിങ്ങനെയുള്ള ആധുനിക ഉപകരണങ്ങളും ചന്ദ്രയാന്‍ 2ന്‍റെ കരുത്ത് കൂട്ടുന്നു.

1000 കോടി രൂപയാണ് ചാന്ദ്രയാന്‍റെ ചെലവ്.ക്രിസ്റ്റഫര്‍ നൊളാന്‍റെ ഇന്‍റര്‍ സ്റ്റെല്ലാര്‍ എന്ന ഹോളിവുഡ് ചിത്രത്തിന്‍റെ ബജറ്റ് 1200 കോടി രൂപയാണ്.

ചെലവ് ചുരുക്കുമ്പോ‍ഴും ഗുണമേന്‍മയില്‍ ലോകത്തെ ഏത് വന്‍കിട രാജ്യത്തോടും കട്ടക്ക് നിക്കും നമ്മുടെ ശ്സ്ത്ര സംഘം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News