നിസാന്‍ ഡിജിറ്റല്‍ ഹബ്; സര്‍ക്കാറില്‍ പൂര്‍ണ വിശ്വാസം മറിച്ചുള്ള വാര്‍ത്തകള്‍ വസ്തുതാ വിരുദ്ധം: കമ്പനി അധികൃതര്‍

സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നുളള നിസഹകരണം നിമിത്തം തിരുവനന്തപുരത്ത് ആരംഭിക്കാനിരിക്കുന്ന നിസാന്‍ ഡിജിറ്റല്‍ ഹബിന്‍റെ പ്രവര്‍ത്തനം തടസപെടുന്നു എന്നാരോപിച്ച് കമ്പനി അധികാരികള്‍ സര്‍ക്കാരിന് കത്ത് നല്‍കിയെന്നായിരുന്നു ഒരു ദേശീയ മാധ്യമം ഇന്ന് വാര്‍ത്ത നല്‍കിയത്.

കമ്പനി ആരംഭിക്കുന്നതിനു മുമ്പ് സർക്കാർ നൽകിയ വാഗ്ദാനങ്ങൾ ഒന്നും വിവിധ വകുപ്പുകൾ പാലിക്കുന്നില്ലെന്ന് കമ്പനിയുടെ ചീഫ് ഡിജിറ്റൽ ഓഫീസർ ടിവി സ്വാമിനാഥൻ ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കിയെന്നായിരുന്നു വാർത്തയുടെ ഉള്ളടക്കം.

എന്നാല്‍ ഇതിന് പിന്നാലെയാണ് വാര്‍ത്തയെ നിരാകരിച്ചും സര്‍ക്കാരില്‍ പൂര്‍ണ വിശ്വാസം രേഖപെടുത്തിയും കമ്പനി വാര്‍ത്തകുറിപ്പ് ഇറക്കിയത്.

നിസ്സാനും സംസ്ഥാന സർക്കാരുമായി ഒപ്പ് െവച്ചിരിക്കുന്ന ധാരണപത്രത്തിന്‍റെ അടിസ്ഥാനത്തില്‍ ലോകോത്തര നിലവാരത്തിലുള്ള ഒരു ട്രാൻസ്ഫോർമേഷൻ ഹബ് കേരളത്തിൽ സ്ഥാപിക്കാൻ കമ്പനി പ്രതിജ്ഞാബദ്ധമാണെന്നും നിസ്സാൻ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വിശദീകരിക്കുന്നു.

സർക്കാരും തങ്ങളും തമ്മിലുള്ള ബന്ധത്തിന്‍റെ ആഴം ഈ പദ്ധതിയെ മുന്നോട്ടുകൊണ്ടുപോകാൻ സഹായിക്കുമെന്നും കമ്പനി പുറത്തിറക്കിയ വാര്‍ത്തകുറിപ്പില്‍ പറയുന്നു.

കമ്പനി തന്നെ വാര്‍ത്ത നിഷേധിച്ചതോടെ ഡിജിറ്റല്‍ ഹബിന്‍റെ വികസനത്തിന് സര്‍ക്കാര്‍ വകുപ്പുകള്‍ എതിര് നില്‍ക്കുന്നു എന്ന വാര്‍ത്തക്ക് അടിസ്ഥാനം ഇല്ലാതായിരിക്കുകയാണ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News