ഛായാഗ്രാഹകന്‍ എം.ജെ.രാധാകൃഷ്ണന്റെ ഓര്‍മ്മകള്‍ പങ്ക് വെച്ച് തൃശൂര്‍ സാംസ്‌കാരിക കൂട്ടായ്മ

മലയാള സിനിമാ ലോകത്തിന് തീരാ നഷ്ടമായി വിട പറഞ്ഞ ഛായാഗ്രാഹകന്‍ എം.ജെ.രാധാകൃഷ്ണന്റെ ഓര്‍മ്മകള്‍ പങ്ക് വെച്ച് തൃശൂര്‍ സാംസ്‌കാരിക കൂട്ടായ്മ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. ഏറ്റവും മികച്ച ഛായാഗ്രാഹകനുള്ള സംസ്ഥാന അവാര്‍ഡിന് എഴുതവണ അര്‍ഹനായ എം.ജെ.രാധാകൃഷ്ണന്‍ പ്രകൃതിദത്തമായ പ്രകാശവിന്യാസംകൊണ്ട് മനോഹരങ്ങളായ ഫ്രയിമുകള്‍ തീര്‍ക്കുന്നതില്‍ പ്രഗത്ഭനായിരുന്നുവെന്ന് സുഹൃത്തുക്കള്‍ അനുസ്മരിച്ചു.

സാഹിത്യ അക്കാദമി വൈലോപ്പള്ളി ഹാളില്‍ സംഘടിപ്പിച്ച ചടങ്ങില്‍ പി.ടി.കുഞ്ഞഹമ്മദ്, എം.ജി.ശശി, പ്രിയനന്ദന്‍, റഫീഖ് അഹമ്മദ് തുടങ്ങി ഒട്ടേറെ പ്രമുഖര്‍ എം.ജെ രാധാകൃഷ്ണനെ അനുസ്മരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News