മുംബൈയിൽ വീണ്ടും വൻ തീപിടിത്തം; എംടിഎൻഎൽ കെട്ടിടത്തിൽ നൂറോളം പേർ കുടുങ്ങി

മുംബൈയിലെ സംസ്ഥാന സര്‍ക്കാരിന്റെ ആഭിമുഖ്യത്തിലുള്ള ടെലികോം കമ്പനിയായ എം.ടി.എന്‍.എല്‍ കെട്ടിടത്തില്‍ വൻ അഗ്‌നിബാധ.

ബന്ദ്രയിലെ ഫയര്‍‌സ്റ്റേഷനു ബാക്കിലുള്ള കെട്ടിടത്തിനാണ് തീപിടിച്ചത്. കെട്ടിടത്തില്‍ നൂറോളം പേര്‍ കുടുങ്ങിക്കിടക്കുന്നതായാണു വിവരം. തീയണയ്ക്കാനായി 14 ഫയര്‍ എന്‍ജിനുകളാണ് ശ്രമം നടത്തുന്നത്.

കെട്ടിടത്തിനകത്ത് അകപ്പെട്ടവരെ രക്ഷിക്കുവാനുള്ള ശ്രമങ്ങളാണ് ക്രെയിൻ ഉപയോഗിച്ച് നടന്ന് കൊണ്ടിരിക്കുന്നത് . ഇത് വരെ അറുപതോളം പേരെ രക്ഷപ്പെടുത്തിയതായി ദൃക്‌സാക്ഷികൾ അറിയിച്ചു.

9 നിലകളുള്ള കെട്ടിടത്തിന്റെ മൂന്നും നാലും നിലകളിലാണ് തീപിടുത്തമുണ്ടായത്. അഗ്നിബാധയുടെ കാരണം ഇനിയും വ്യക്തമല്ല.

കെട്ടിടത്തിന്റെ പരിസരമാകെ ഫയർ എൻജിൻ കൂടാതെ റോബോട്ട് വാൻ, ആംബുലൻസ് തുടങ്ങിയ സംവിധാനങ്ങൾ രക്ഷാ പ്രവർത്തനങ്ങൾക്കായി സജ്ജമായിക്കഴിഞ്ഞു.

അപകടത്തിൽ ഇത് വരെ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല. കഴിഞ്ഞ 10 വർഷത്തിനിടെ സമാനമായ 49000 സംഭവങ്ങൾക്കാണ് നഗരം സാക്ഷ്യം വഹിച്ചിരുന്നത്.

ഏകദേശം 600 പേരാണ് അഗ്നിബാധയിൽ ഈ കാലയളവിൽ കൊല്ലപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ വർഷം കമലാ നെഹ്‌റു മിൽസ് കോമ്പൗണ്ടിൽ നടന്ന അത്യാഹിതത്തിൽ 14 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News