ടിക് ടോകില്‍ നിന്ന് നീക്കം ചെയ്ത 60 ലക്ഷം വീഡിയോകള്‍ ഇന്ത്യക്കാരുടെത്; ഞെട്ടിക്കുന്ന വിവരങ്ങല്‍ പുറത്ത്

ടിക് ടോക് 60 ലക്ഷം വീഡിയോ ക്ലിപ്പുകള്‍ നീക്കം ചെയ്തു. നീക്കം ചെയ്ത 60 ലക്ഷം വീഡിയോകള്‍ ഇന്ത്യക്കാരുടെ എന്ന് വെളിപ്പെടുത്തല്‍. ആപ്പിന്റെ ചടങ്ങള്‍ ലംഘിച്ചതിനാണ് നടപടി.
ആപ്പിന് ഇന്ത്യയില്‍ ഇന്ന് 20 കോടി ഉപഭോക്താക്കളുണ്ടെന്ന് ആപ്പിന്റെ മാതൃകമ്പനിയായ ബീജിങ്ങിലെ ബൈറ്റെഡാന്‍സ് ടെക്നോളജി കമ്പനി പറഞ്ഞു. അതിവേഗത്തിലാണ് ആപ്പിന്റെ വളര്‍ച്ചയെന്നും അവര്‍ അവകാശപ്പെട്ടു.ഇന്ത്യയില്‍ ആപ്പിനകത്ത് നിയമവിരുദ്ധമോ, അശ്ലീലമോ ആയ ഉള്ളടക്കങ്ങള്‍ പാടില്ലെന്ന കര്‍ശന നിബന്ധന പാലിക്കാനാണ് ഈ തീരുമാനം.

ആര്‍എസ്എസിന്റെ സംഘടനയായ സ്വദേശി ജാഗരണ്‍ മഞ്ചിന്റെ പരാതിയെ തുടര്‍ന്നാണ് ടിക് ടോക് ആപ്പിന് കേന്ദ്ര ഇലക്ട്രോണിക്-ഐടി വകുപ്പ് നോട്ടീസ് നല്‍കിയത്. ആപ്പിന്റെ ഉള്ളടക്കത്തെ സംബന്ധിച്ചതായിരുന്നു പരാതി. ഈ ആപ്പ് ദേശതാത്പര്യങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നതാണെന്നും ആരോപിച്ചു.

എന്നാല്‍ ഈ വാദം തള്ളിയ ബൈറ്റെഡാന്‍സ് ഇന്ത്യയില്‍ ഡാറ്റ സെന്റര്‍ ആരംഭിക്കുമെന്നും ഇന്ത്യയിലെ ഉപഭോക്താക്കളുടെ വിവരങ്ങള്‍ ഇന്ത്യയില്‍ തന്നെ സൂക്ഷിക്കാന്‍ ഈ സംവിധാനത്തിലൂടെ സാധിക്കുമെന്നും വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News