അസം ദേശീയ പൗരത്വ പട്ടിക പ്രസിദ്ധീകരിക്കാൻ സുപ്രീംകോടതി അധിക സമയം അനുവദിച്ചു

അസം ദേശീയ പൗരത്വ പട്ടിക പ്രസിദ്ധീകരിക്കാൻ സുപ്രീംകോടതി അധിക സമയം അനുവദിച്ചു. നിലവിലെ പട്ടികയിൽ കൂട്ടിചേർക്കലും ഒഴിവാക്കലുകളും ഉണ്ടായി എന്ന കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ വാദം പരിഗണിച്ച് ഒരു മാസത്തെ അധിക സമയമാണ് അനുവദിച്ചത്.

പുതിയ ഉത്തരവ് പ്രകാരം ആഗസ്റ്റ് 31 നകം അന്തിമ പട്ടിക പ്രസിദ്ധീകരിച്ചാൽ മതി. അതേസമയം 20 ശതമാനം സാമ്പിൾ റീ വെരിഫിക്കേഷൻ എന്ന ആവശ്യം അംഗീകരിച്ചില്ല.

അന്തിമ പട്ടിക തയ്യാറാക്കാനുള്ള സമയം ജൂലൈ 31 ന് അവസാനിക്കാൻ ഇരിക്കെയാണ് കേന്ദ്ര സംസ്ഥാന സർക്കാരുകൾ കൂടുതൽ സമയം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News