പ്രഥമ ഉമ്പായി പുരസ്ക്കാരം ഗായിക ഗായത്രിക്ക്

പ്രശസ്ത ഗസൽ ഗായകൻ ഉമ്പായിയുടെ സ്മരണാർത്ഥം ഉമ്പായി മ്യൂസിക് അക്കാദമി ഏർപ്പെടുത്തിയ പ്രഥമ ഉമ്പായി പുരസ്ക്കാരം പ്രശസ്ത ഗായിക ഗായത്രിക്ക്.

ഉമ്പായിയുടെ ചരമവാർഷിക ദിനമായ ആഗസ്ത് 1 ന് വൈകീട്ട് കോഴിക്കോട് ടാഗോർ ഹാളിൽ അവാർഡ് സമ്മാനിക്കും.

ഉമ്പായിയെക്കുറിച്ച് മാധ്യമ പ്രവർത്ത ക അഞ്ജന ശശി എഡിറ്റ് ചെയ്ത ഉമ്പായി നിലക്കാത്ത രാഗ മാലിക എന്ന പുസ്തകത്തിന്റെ പ്രകാശനവും ചടങ്ങിൽ നടക്കുമെന്ന് അക്കാദമി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here