ഒമാനിൽ വഞ്ചിക്കപ്പെട്ട് ഒന്നര വർഷം തടവിലായിരുന്ന മലയാളി നഴ്സ് ഇന്ത്യൻ എമ്പസിക്കെതിരെ രംഗത്ത്

ഒമാനിൽ വഞ്ചിക്കപ്പെട്ട് ഒന്നര വർഷം തടവിലായിരുന്ന മലയാളി നഴ്സ് ഇന്ത്യൻ എമ്പസിക്കെതിരെ രംഗത്ത്. തന്റെ നിരപരാധിത്വം തെളിയിക്കാൻ ഇന്ത്യൻ എമ്പസിയുടെ അഭിഭാഷക 5000 റിയാൽ ആവശ്യപ്പെട്ടുവെന്നും വെളിപ്പെടുത്തൽ.

തന്റെ കിടക്കാടം സംരക്ഷിക്കാൻ കൊല്ലം എംപിയെ സമീപച്ചെങ്കിലും സഹായിച്ചില്ലെന്നും പ്രവാസി നഴ്സ് സിസിലി പറഞ്ഞു.

കൊല്ലം പാരിപ്പള്ളി സ്വദേശിനി സിസിലിയാണ് വഞ്ചനയ്ക്കിരയായി ഒമാനിൽ തടവ് ശിക്ഷ അനുഭവിക്കേണ്ടി വന്നത്.

പണം കടം വാങിയതായി വ്യാജരേഖയുണ്ടാക്കി സ്പോൺസറുടെ മകനാണ് തന്നെ കബളിപ്പിച്ചതെന്നും തന്റെ രണ്ടര പതിറ്റാണ്ടുകാലത്തെ സമ്പാദ്യം തട്ടിയെടുത്തെന്നും തുടർന്ന് ജയിലിലായ താൻ ഒമാൻ പോലീസിന്റെ ഔദാര്യത്തിലാണ് രണ്ട് മലയാളികളുടെ സഹായത്തോടെ നാട്ടിലെത്തിയതെന്നും സിസിലി പറഞ്ഞു.

ജയിലിൽ വെച്ച് തന്റെ നിരപരാധിത്വം തെളിയിക്കാൻ ഇന്ത്യൻ എമ്പസി സഹായിച്ചില്ലെന്ന് സിസിലി പറഞ്ഞു.മറ്റ് രാജ്യങളുടെ എമ്പസിയുടെ അഭിഭാഷകർ സൗജന്യമായി അവരുടെ പൗരന്മാർക്ക് കേസ് വാദിക്കുമ്പോൾ ഇന്ത്യൻ എമ്പസിയുടെ അഭിഭാഷക തന്നോട് 5000 റിയാൽ ആവശ്യപ്പെട്ടെന്നും സിസിലി വെളിപ്പെടുത്തി.

തന്റെ ഭർത്താവിന്റെ സഹപാഠികൂടിയായ കൊല്ലം എംപി എൻകെ പ്രേമചന്ദ്രനെ സമീപച്ചെങ്കിലും സഹായിച്ചില്ലെന്നും തന്റെ വീടും സ്ഥലവും കടബാധ്യതയെ തുടർന്ന് ബാങ്ക് ജപ്തിചെയ്തെന്നും സിസിലി പറഞ്ഞു.

മുഖ്യമന്ത്രിക്കും സിസിലി പരാതി നൽകി.വീടും സ്ഥലവും ബാങ്ക് ജപ്തി ചെയ്തതിനെ തുടർന്ന് സിസിലിയും കുടുമ്പവും ഇപ്പോൾ വാടക വീട്ടിലാണ് താമസം.ഹൃദ് രോഗിയായ സിസിലിയുടെ ചികിത്സയും മുടങി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News