കർണാടകയിൽ വിശ്വാസ വോട്ടെടുപ്പ് വേഗം നടത്തണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി പിൻവലിക്കാൻ സുപ്രീം കോടതി അനുമതി

കർണാടകത്തിൽ വിശ്വാസ വോട്ടെടുപ്പ് വേഗം നടത്തണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി പിൻവലിക്കാൻ സുപ്രീം കോടതി അനുമതി നൽകി. ഹർജി പിൻവലിക്കുന്നതിൽ എതിർപ്പില്ലെന്ന് സ്‍പീക്കർ കോടതിയെ അറിയിച്ചു.

കഴിഞ്ഞ ദിവസം മറ്റൊരു കേസിൽ ഹാജരാകേണ്ടി വന്നതിനാലാണ്  ഈ കേസിന് എത്താഞ്ഞത് എന്നും സ്‍പീക്കറുടെ അഭിഭാഷകൻ  വ്യക്തമാക്കി. അതേസമയം ഹർജിക്കാരുടെ അഭിഭാഷകനായ മുകുൾ റോത്തഗി  ഇന്നും ഹാജരാകത്തതിൽ കോടതി അതൃപ്തി രേഖപ്പെടുത്തി.

നിങ്ങൾക്ക് ഉടൻ വാദം കേൾക്കേണ്ടത് ആണെങ്കിൽ നിങ്ങൾ അർധ രാത്രിയിലും കോടതിയിൽ എത്തും. എന്നാൽ കോടതി ആവശ്യപ്പെട്ടാൽ ഹാജർ ആകുകയുമില്ല എന്ന് ചീഫ് ജസ്റ്റിസ് വിമർശിച്ചു. വിശ്വാസ വോട്ടെടുപ്പ് നടന്ന സാഹചര്യത്തിലാണ് ഹർജി പിൻവലിക്കാൻ അനുമതി തേടിയത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News