യൂത്ത് കോണ്‍ഗ്രസുകാര്‍ പറ്റിച്ച് തിന്നതിന്റെ കടം തീര്‍ത്ത് എസ്എഫ്‌ഐ; വീഡിയോ

യൂണിവേഴ്‌സിറ്റി കോളേജിലെ അക്രമത്തിന്റെ പേരില്‍ സെക്രട്ടറിയേറ്റിലേക്ക് നടത്തിയ യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചിനിടെ പ്രവര്‍ത്തകര്‍ ഭക്ഷണം കഴിച്ച് കാശുകൊടുക്കാതെ കടന്നുകളഞ്ഞ കടം വീട്ടി യൂണിവേഴ്‌സിറ്റി കോളേജിലെ എസ്എഫ്‌ഐക്കാരായ പൂര്‍വ വിദ്യാര്‍ഥികള്‍.

എസ്എഫ്‌ഐ ഇന്ന് നടത്തിയ മഹാപ്രതിരോധത്തില്‍ പങ്കെടുക്കാനെത്തിയ പൂര്‍വ വിദ്യാര്‍ഥികളാണ് നിമിഷ നേരം കൊണ്ട് ശേഖരിച്ച തുക നല്‍കി യൂത്ത് കോണ്‍ഗ്രസുകാര്‍ കഴിച്ചു തീര്‍ത്തതിന്റെ കടം വീട്ടിയത്.

ഐ പി ബിനുവിന്‍റെ നേതൃത്വത്തില്‍ പൂര്‍വ വിദ്യാര്‍ഥികള്‍ ശേഖരിച്ച തുകയാണ് ദിലീപിന്‍റെ കടയിലെത്തി ഇവര്‍ കൈമാറിയത്.

യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തിനിടെ പ്രവര്‍ത്തകര്‍ കഴിച്ച ഭക്ഷണത്തിന്റെ തുക നല്‍കിയില്ലെന്ന് പറഞ്ഞ് പ്രസ് ക്ലബിനടത്ത് ചായക്കട നടത്തുന്ന ദിലീപ് കഴിഞ്ഞ ദിവസമാണ് രംഗത്തെത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News