കോട്ടയം ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പ്; യുഡിഎഫിന്റേത് തെറ്റായ തീരുമാനം; ഭീഷണിക്ക് വഴങ്ങിയാണ് അവര്‍ അങ്ങനെ തീരുമാനം എടുത്തതെന്ന് പിജെ ജോസഫ്

കോട്ടയം: കോട്ടയം ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യുഡിഎഫ് നേതൃത്വം തെറ്റായ തീരുമാനം എടുത്തെന്ന് പിജെ ജോസഫ്.

ജോസ് കെ മാണി മുന്നണി വിട്ടുപോകുമെന്ന് ഭീഷണിപ്പെടുത്തി. ഭീഷണിക്ക് വഴങ്ങിയാണ് അവര്‍ അങ്ങനെ തീരുമാനം എടുത്തത്. സംഭവത്തില്‍ നേതൃത്വത്തിനോട് പ്രതിഷേധം അറിയിച്ചിട്ടുണ്ട്. കുറച്ചു ദിവസനത്തിനുള്ളില്‍ ആരാണ് ശക്തിയെന്ന് അറിയുമെന്നും പിജെ ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു.

പാലാ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് നിശ്ചയിക്കുന്ന ആളെ അംഗീകരിക്കുമെന്ന് മാധ്യമങ്ങളുടെ ചോദ്യത്തിന് പിജെ ജോസഫ് മറുപടി പറഞ്ഞു.

ജോസ് കെ മാണിയുടെ ശക്തി കണ്ടാണ് യുഡിഎഫ് നേതൃത്വം തീരുമാനം എടുക്കുന്നതെങ്കില്‍ ജില്ലയില്‍ ഞങ്ങളുടെ ശക്തിയെന്തെന്ന് ഏതാനും ദിവസത്തിനുള്ളില്‍ തെളിയിക്കുമെന്നും പിജെ ജോസഫ് പറഞ്ഞു.

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തെച്ചൊല്ലി കേരളാ കോണ്‍ഗ്രസ് മാണി വിഭാഗത്തില്‍ തര്‍ക്കം രൂക്ഷമായതോടെ യുഡിഎഫ് നേതൃത്വം പ്രശ്‌നത്തിലിടപെടുകയും സമവായമുണ്ടാക്കുകയുമായിരുന്നു.

പ്രസിഡന്റ് സ്ഥാനം പങ്കിട്ടെടുക്കാനും ആദ്യടേം ജോസ് കെ മാണി വിഭാഗത്തിന് നല്‍കാനുമാണ് യുഡിഎഫ് യോഗത്തില്‍ ധാരണയായത്. പ്രതിഷേധമുണ്ടെന്ന് അറിയിച്ചെങ്കിലും ഒടുവില്‍ ഈ തീരുമാനം അംഗീകരിക്കാന്‍ ജോസഫ് വിഭാഗം തയ്യാറാകുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News