രാഖി കൊലപാതകം: പ്രതിയായ സൈനികന്‍ അഖിലിന്റെ പ്രതികരണം

തിരുവനന്തപുരം: അമ്പൂരി രാഖി കൊലപാതകത്തില്‍ പ്രതികരണവുമായി കേസിലെ മുഖ്യപ്രതിയും സൈനികനുമായ അഖില്‍ നായര്‍.

കേസില്‍ തനിക്ക് പങ്കില്ലെന്ന് അഖില്‍ ഒരു ചാനലിനോട് പറഞ്ഞു. താനിപ്പോള്‍ ലഡാക്കിലെ സൈനികതാവളത്തിലുണ്ട്. അവധിയെടുത്ത് ഉടന്‍ നാട്ടിലെത്തും. പൊലീസിനെ വിവരങ്ങള്‍ ധരിപ്പിക്കും. കൊല്ലപ്പെട്ട ദിവസം രാഖിയെ കണ്ടിരുന്നു. രാഖിയെ കാറില്‍ കയറ്റി ധനുവച്ചപുരത്ത് ഇറക്കി. പ്രണയബന്ധം അവസാനിപ്പിക്കാന്‍ പറഞ്ഞെങ്കിലും രാഖി വഴങ്ങിയില്ലെന്നും അഖില്‍ പറഞ്ഞു.

ഇന്നലെയാണ് രാഖിയുടെ മൃതദേഹം അഖിലിന്റെ വീട്ടുവളപ്പില്‍ നിന്ന് കണ്ടെത്തിയത്.

കൊല്ലപ്പെട്ട രാഖി അഖിലുമായി വര്‍ഷങ്ങളായി പ്രണയത്തിലായിരുന്നു. മിസ്സ്‌കോള്‍ വഴിയാണ് ഇരുവരും പ്രണയത്തിലായത്.

എറണാകുളത്ത് ഒരു സ്വകാര്യ ചാനലിലെ കോള്‍ സെന്ററില്‍ ജോലി ചെയ്തു വരികയായിരുന്ന രാഖി. തന്നെ വിവാഹം ചെയ്യാന്‍ രാഖി അഖിലിനോട് നിരന്തരം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മറ്റൊരു വിവാഹത്തിന് അഖില്‍ തയാറെടുക്കുന്നതറിഞ്ഞ് രാഖി ഇയാളെ തേടി അമ്പൂരിയില്‍ എത്തുകയായിരുന്നു. രാഖിയെ ഒഴിവാക്കാനായി ശ്രമിച്ചെങ്കിലും വഴങ്ങാത്തതിനാല്‍ ആദര്‍ശിന്റെ സഹായത്തോടെ കൊലപ്പെടുത്തി മൃതദേഹം വീട്ടുവളപ്പില്‍ കുഴിച്ചിടുകയായിരുന്നു.

ഇക്കഴിഞ്ഞ മാസം 21 മുതല്‍ രാഖിയെ കാണാതായെന്ന പരാതി പൂവാര്‍ പൊലീസ് സ്റ്റേഷനില്‍ രക്ഷിതാക്കള്‍ നല്‍കിയിരുന്നു. തുടര്‍ന്ന് ഫോണ്‍ കോളുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് രാഖിയുടെ മൃതദേഹം പൊലീസ് കണ്ടെത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here