നവോത്ഥാന സംരക്ഷണസമിതിയുടെ സ്മ്യതിയാത്രയ്ക്ക് ആഗസ്റ്റില്‍ തുടക്കം

കേരളത്തിലെ നവോത്ഥാനനായകരുടെ സ്മ്യതി മണ്ഡപങ്ങളിലേക്ക് നവോത്ഥാന സംരക്ഷണസമിതി നേത്യത്വത്തില്‍ സ്മ്യതിയാത്ര നടത്തും. കാസര്‍േഗാഡ് മുതല്‍ പാറശാല വരെ നീളുന്ന യാത്രയ്ക്ക് ആഗസ്റില്‍ തുടക്കമാകും. നവോത്ഥാന സംരക്ഷണസമിതി താലൂക്കു തല കമ്മിറ്റികള്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതിനും കൊല്ലത്ത് ചേര്‍ന്ന സമിതി ജില്ലാകമ്മിറ്റി യോഗം തീരുമാനിച്ചു.

സമിതി പ്രവര്‍ത്തനം വിപുലമാക്കുന്നതിന്റെ ഭാഗമായി ആഗസ്തില്‍ ജില്ലാ തലത്തില്‍ നവോത്ഥാനസംഗമം സംഘടിപ്പിക്കും. സാഹിത്യസാംസ്‌കാരിക രംഗത്തെ പ്രമുഖരുടെ സാന്നിദ്യം സംഗമത്തില്‍ ഉറപ്പാക്കും. ജില്ലയിലെ എല്ലാ കാമ്പസുകളിലും നവോത്ഥാനസെമിനാറുകള്‍ സംഘടിപ്പിക്കും.

യോഗം നവോത്ഥാന സംരക്ഷണസമിതി സംസ്ഥാനവൈസ് പ്രസിഡന്റ് പിആര്‍ ദേവദാസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എന്‍ രാജേന്ദ്രന്‍ അധ്യക്ഷനായി. സമിതി സംസ്ഥാന സെക്രട്ടറി ബി രാഘവന്‍, സുരേഷ്‌കുമാര്‍, മങ്ങജാട് അബദുള്‍ അസീസ്, സലിം, അഡ്വ ആര്‍ കലേഷ്, ഷിബു റാവുത്തര്‍ തുടങിയവര്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News