ഇരവിപുരത്ത് തീപിടുത്തത്തില്‍ വീട് കത്തിനശിച്ചു; ലക്ഷ കണക്കിന് രൂപയുടെ നഷ്ടം

ഇരവിപുരത്ത് തീപിടുത്തത്തില്‍ വീട് കത്തിനശിച്ചു.വീടിന് തീപിടിക്കുന്നതു കണ്ട് കൊച്ചു കുട്ടികളടക്കം വീട്ടുകാര്‍ ഓടി മാറിയതിനാല്‍ വലിയ അപകടം ഒഴിവായി. ലക്ഷ കണക്കിന് രൂപയുടെ ഗൃഹോപകരണങ്ങള്‍ കത്തിനശിച്ചു.

വ്യാഴാഴ്ച രാത്രി എട്ടേ കാലോടെയായായിരുന്നു. തട്ടാ മല സ്‌കൂളിനടുത്ത് മൈത്രി നഗറില്‍ തുളസീമന്ദിരത്തിലാണ് തീപിടുത്തം ഉണ്ടായത്.ഇവിടെ വാടകക്ക് താമസിക്കുന്ന ശാര്‍ക്കര തൊടിയില്‍ റ ഹുമാന്‍ മന്‍സിലില്‍ റഹിമിന്റെ വീട്ടുപകരണങ്ങളും തവണ വ്യവസ്ഥയില്‍കച്ചവടത്തിനായി സൂക്ഷിച്ചിരുന്ന വീട്ടുപകരണങ്ങളുമാണ് കത്തി നശിച്ചത്. വാര്‍പ്പും ഓടുമുള്ള വീടിന്റെ മുന്‍വശത്തെ ഓടിട്ട മുറികള്‍ പൂര്‍ണമായും അഗ്‌നിക്കിരയായി.

വീട്ടുടമയുടെ ഭാര്യ ഹസീനയും മകള്‍ നിഷയും അവരുടെ മക്കളുമാണ് സംഭവ സമയം വീട്ടിലുണ്ടായിരുന്നത്.വീടിന്റെ മുന്‍ഭാഗത്തെ മുറിയില്‍ നിന്നും തീയും പുകയും ഉയരുന്നതു കണ്ട് വീടിന്റെ അടുക്കളയിലുണ്ടായിരുന്ന ഗ്യാസ് സിലിണ്ടര്‍ ഇവര്‍ പുറത്തേക്ക് എടുത്തിട്ട ശേഷം ഓടി മാറുകയായിരുന്നു. വിവരമറിഞ്ഞ് ജില്ലാ ഫയര്‍ ഓഫീസര്‍ ഹരികുമാറിന്റെ നേതൃത്വത്തില്‍ നിരവധി യൂണിറ്റ് ഫയര്‍ഫോഴ്‌സ് സംഘമെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.വീട്ടില്‍ നിന്നും രാത്രി വൈകിയും തീയും പുകയും ഉയര്‍ന്നു കൊണ്ടിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News