ആൾക്കൂട്ടക്കൊലപാതകം; കേന്ദ്രസര്‍ക്കാരിന് സുപ്രീംകോടതിയുടെ നോട്ടിസ്

ആള്‍കൂട്ട കൊലപാതകം കേന്ദ്രസര്‍ക്കാര്‍, വിവിധ സംസ്ഥാനങ്ങള്‍, ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ എന്നിവര്‍ക്ക് സുപ്രീംകോടതി നോട്ടിസ്. 2018ലെ സുപ്രീംകോടതി വിധി കാര്യക്ഷമമായി നടപ്പാക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയുള്ള പൊതു താല്‍പര്യ ഹര്‍ജിയിലാണ് നോട്ടീസ്.

കേന്ദ്ര സര്‍ക്കാരിനെ കൂടാതെ ഉത്തര്‍പ്രദേശ്, ജമ്മു കശ്മീര്‍ ,ബീഹാര്‍, അസം, മധ്യപ്രദേശ്, ദില്ലി ഗുജറാത്ത് ,ജാര്‍ഖണ്ഡ്, രാജസ്ഥാന്‍ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ക്കാണ് നോട്ടീസ്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗാഗോയി ,ജസ്റ്റിസ് ദീപക് ഗുപ്ത എന്നിവര്‍ അടങ്ങിയ 2 അംഗ ബെഞ്ചിന്റേതാണ് നടപടി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here