മരടിലെ ഫ്ലാറ്റുകൾ പൊളിക്കണം; റിട്ട് ഹര്‍ജി തള്ളി സുപ്രീംകോടതി

മരടിലെ ഫ്ലാറ്റുകൾ പൊളിക്കുന്നതിൽ അയയാതെ  സുപ്രീം കോടതി. ഫ്ലാറ്റ് പൊളിക്കുന്നതിന് എതിരെ നൽകിയ റിട്ട് ഹർജി കോടതി തള്ളി. ഫ്ലാറ്റുകൾ പണിയാൻ അനുമതി നൽകിയ സർക്കാർ ഉദ്യോഗസ്ഥർക്ക് എതിരെ അന്വേഷണം ഉൾപ്പെടെ ആവശ്യപ്പെട്ടായിരുന്നു ഹർജി.

ഫ്ലാറ്റുകൾ പൊളിക്കുന്നില്ല എങ്കിൽ കോടതി അലക്ഷ്യ ഹർജി ഫയൽ ചെയ്യാമെന്നും  കോടതി.
ജീവിക്കാനുള്ള അവകാശം തന്നെ ഇല്ലാതാക്കുന്നതാണ് സുപ്രീം കോടതി ഉത്തരവ് എന്ന് ചൂണ്ടിക്കാട്ടി ആയിരുന്നു മരടിലെ ഫ്ലാറ്റുകൾ പൊളിക്കുന്നത് ചോദ്യം ചെയ്തുള്ള ഹർജി. എന്നാൽ വിശദമായ വാദം പോലും കേൾക്കാൻ നിൽക്കാതെ ഹർജി കോടതി തള്ളി.

ഫ്ലാറ്റുകൾ പണിയാൻ അനുമതി നൽകിയ സർക്കാർ ഉദ്യോഗസ്ഥർക്ക് എതിരെ അന്വേഷണം അടക്കം ആവശ്യപ്പെട്ടായിരുന്നു ഹർജി. ഫ്ലാറ്റുകൾ പൊളിക്കണം എന്നുള്ള കോടതി ഉത്തരവിൽ  എല്ലാം വ്യക്തമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് അരുൺ മിശ്ര  അധ്യക്ഷനായ ബെഞ്ചിന്റെ നടപടി.

മരടിലെ ജെയിൻ ഹൗസിങ് ഫ്ലാറ്റിലെ താമസക്കാരൻ മനോജ് കൊടിയനാണ് സുപ്രീം കോടതിയെ സമീപിച്ചത്. മരട് വിഷയത്തിൽ നൽകുന്ന 2ആമത്തെ  റിട്ട് ഹർജിയാണ് കോടതി തള്ളുന്നത്. ഫ്ലാറ്റുകൾ പൊളിക്കണമെന്ന സുപ്രീം കോടതി  വിധി ചോദ്യം ചെയ്തുള്ള ഒരു  റിട്ട് ഹർജി  ജൂലൈ 5നും പുനഃപരിശോധനാ ഹർജികൾ ജൂലൈ 11നും കോടതി തള്ളിയിരുന്നു.

കോടതി അലക്ഷ്യ ഹർജി വഴി സർക്കാരിൽ നിന്നോ കെട്ടിട നിർമാതാക്കളിൽ നിന്നോ നഷ്ടപരിഹാരം നേടിയെടുക്കാനാണ് ഹർജിക്കാരന്റെ ഇനിയുള്ള ശ്രമം.  മെയ് 8 നാണ്  തീരദേശ പരിപാലന നിയമം ലംഘിച്ച്  നിർമിച്ച മരടിലെ അഞ്ച് അപ്പാർട്ട്മെന്റുകൾ  പൊളിച്ച് നീക്കണം എന്ന് സുപീംകോടതി ഉത്തരവിട്ടത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News