പള്ളിക്കലാറിനു കുറുകെയുളള അശാസ്ത്രീയ തടയണ നിര്‍മ്മാണത്തില്‍ കര്‍ഷകര്‍ക്ക് ആശങ്ക

കൃഷിയുടെ ആവശ്യത്തിന് നിര്‍മ്മിച്ച തടയണ കര്‍ഷകര്‍ക്ക് വിനയായി. പള്ളിക്കലാറിനു കുറുകെ തൊടിയൂര്‍ പാവുമ്പയില്‍ ജലസേചന വകുപ്പ് അശാസ്ത്രീയമായി നിര്‍മ്മിച്ച തടയണയാണ് കര്‍ഷകരില്‍ ആശങ്ക സൃഷ്ടിക്കുന്നത്.

കൊല്ലം തൊടിയൂര്‍ വഴി ഒഴുകുന്ന പള്ളിക്കല്‍ ആറിന് കുറുകെ മൂന്നര മീറ്റര്‍ ഉയരത്തിലാണ് തടയണ നിര്‍മ്മിച്ചത് കൃഷിയിടം താഴ്ന്നും തടയണ ഉയരത്തിലും ആയതോടെ പാവുമ്പ 9-10 വാര്‍ഡുകളിലെ കര കൃഷിയും ചുരുളി ഏലായിലെ നെല്‍ കൃഷിയും വെള്ളം കയറി നശിക്കുന്നു.പാവുമ്പ വട്ടക്കായലില്‍ ഹരിത കേരള മിഷന്‍ ന്റെ ഭാഗമായി 650 ഹെക്ടര്‍ സ്ഥലത് കഴിഞ്ഞ രണ്ട് സീസണിലും കര്‍ഷക സമിതി കൃഷി ചെയ്തിരുന്നു.

വരുന്ന ഡിസംബര്‍ ആദ്യവാരം വട്ടക്കായലില്‍ കൃഷി ആരംഭിക്കാനിരിക്കെയാണ് അശാസ്ത്രീയമായ തടയണ നിര്‍മ്മിച്ചതു മൂലം കര്‍ഷകര്‍ തിരിച്ചടി നേരിടുന്നത്. ദിവസങ്ങള്‍ ഓളം മഴ പെയ്താലും വെള്ളകെട്ടില്ലാത്ത പ്രദേശങളും വീടുകളിലേക്കും വെള്ളം കയറും റോഡും വെള്ളത്തിന് അടിയിലാവും.ഉടന്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ ഈ പ്രദേശത്തെ ജന ജീവിതംവും കൃഷിയും ദുഷ്‌കരം ആകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News