‘ഈ ഭൂമി അവരുടേത് കൂടിയാണ് ‘ കണ്ണൂരില്‍ നടക്കുന്ന ഫോട്ടോ പ്രദര്‍ശനം ശ്രദ്ധേയമാകുന്നു

ചെറുജീവികളുടെ സുരക്ഷ പ്രമേയമാക്കി കണ്ണൂരില്‍ നടക്കുന്ന ഫോട്ടോ പ്രദര്‍ശനം ശ്രദ്ധേയമാകുന്നു. ഭൂമിയിലെ പകുതിയില്‍ അധികം ചെറു ജീവികള്‍ വംശ നാശ ഭീഷണി നേരിടുന്ന സാഹചര്യത്തിലാണ് പൊതു ജന അവബോധം ലക്ഷ്യമിട്ട് ഫോട്ടോഗ്രാഫി പ്രദര്‍ശനം സംഘടിപ്പിച്ചത്.

‘ഈ ഭൂമി അവരുടേത് കൂടിയാണ് ‘എന്ന സന്ദേശം ഉയര്‍ത്തിപിടിച്ചാണ് ക്രിയേറ്റിവ് ഫോട്ടോഗ്രാഫേര്‍സ് ഫോറം കണ്ണൂരില്‍ ഫോട്ടോഗ്രാഫി പ്രദര്‍ശനവും അനുബന്ധ പരിപാടികളും സംഘടിപ്പിക്കുന്നത്.ചിത്ര ശലഭങ്ങള്‍,തവളകള്‍,പ്രാണികള്‍,പുഴുക്കള്‍ ,പുല്‍ച്ചാടികള്‍,ചിലന്തികള്‍ തുടങ്ങി ഭൂമിയിലുള്ള പകുതിയോളം ചെറു ജീവികവളും വംശ നാശ ഭീഷണി നേരിടുന്നു എന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.

ബോധപൂര്‍വവും അല്ലാതെയും മനുഷ്യര്‍ പലപ്പോഴും ഇത്തരം ജീവികളുടെ അന്തകരായി മാറുന്നു.ബോധവല്‍ക്കരണത്തിലൂടെയും പ്രചരണത്തിലൂടെയും ഇതിന് തടയിടുക എന്ന ലക്ഷ്യമാണ് ഒരു കൂട്ടം പ്രകൃതി സ്‌നേഹികളായ ഫോട്ടോഗ്രാഫര്‍മാര്‍ ലക്ഷ്യമിടുന്നത്.

ഫോട്ടോ പ്രദര്‍ശനത്തിന് മുന്നോടിയായി സൂക്ഷ ജീവി നിരീക്ഷണത്തിനും പഠനത്തിനുമായി ക്യാമ്പുകള്‍ സംഘടിപ്പിച്ചു.സൂക്ഷ്മ ജീവികളെ ക്യാമറയില്‍ പകര്‍ത്തുക എന്ന വെല്ലുവിളി ഏറ്റെടുത്തുകൊണ്ടാണ് ഫോട്ടോഗ്രാഫര്‍മാരുടെ കൂട്ടായ്മ ഈ ഉദ്യമത്തിന് തുടക്കമിട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here