കനത്ത മഴ; മുംബൈയിലും കൊങ്കണ്‍ മേഖലകളിലും അതീവ ജാഗ്രതാ നിര്‍ദ്ദേശം

മുബൈയില്‍ വീണ്ടും മഴ കനത്തത്തോടെ ജനജീവിതം ദുസ്സഹമായി. ശക്തമായ മഴയില്‍ നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളായ ദാദര്‍, കുര്‍ള, സയണ്‍, മാട്ടുംഗ തുടങ്ങിയ സ്ഥലങ്ങളില്‍ വെള്ളക്കെട്ട് മൂലം ഗതാഗത തടസ്സം നേരിട്ടു. കനത്ത മഴയില്‍ മുംബൈ വിമാനത്താവളത്തില്‍ നിന്നുള്ള പതിനേഴോളം സര്‍വീസുകള്‍ സമീപത്തെ വിമാനത്താവളത്തിലേക്ക് വഴി തിരിച്ചു വിടേണ്ടി വന്നതായി എയര്‍പോര്‍ട്ട് അധികൃതര്‍ അറിയിച്ചു. പല സര്‍വീസുകളും തടസ്സപ്പെട്ടു. മറ്റു സര്‍വ്വീസുകള്‍ ഒരു മണിക്കൂര്‍ വൈകി.

കുര്‍ള താനെ റൂട്ടില്‍ കല്യാണില്‍ നിന്നും കര്‍ജത്ത് വരെയുള്ള ലോക്കല്‍ ട്രെയിന്‍ സര്‍വീസ് അനശ്ചിതത്തിലായി. പൂനെ, മുംബൈ, താനെ, പാല്‍ഘര്‍ എന്നിവടങ്ങളില്‍ കനത്ത മഴ ഇന്ന് രാത്രി വരെ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.

മുംബൈ സബര്‍ബ്, ജൂഹു താര റോഡ്, ജോഗേശ്വരി വിക്രോളി ലിങ്ക് റോഡ്, എസ് വി റോഡ്, വെസ്റ്റേണ്‍ എക്‌സ്പ്രസ്സ് ഹൈവേ എന്നീ ഗതാഗത പാതകളിലുടെ യാത്ര ചെയ്തവരും വെള്ളക്കെട്ടില്‍ വലഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News